“എന്റെ കൂടെയൊരു ക്രിമിനലുണ്ട്; പക്ഷെ ഇച്ചിരി നാണമാണ്”; ആളുകളെ മുഴുവൻ ചിരിപ്പിച്ച ഒരു രസികൻ വീഡിയോ

വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ കുഞ്ഞുങ്ങളുടെ വീഡിയോകൾ ഹിറ്റാകാറുള്ളത്. അവരുടെ കളിയും ചിരിയും കുറുമ്പും രസകരമായ സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകൾ നമുക്ക് തരുന്ന സന്തോഷവും വലുതാണ്. അങ്ങനെ ഒരു കുഞ്ഞു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ‘എന്റൊപ്പം ഒരു ക്രിമിനലുണ്ട്’ എന്ന സിനിമ ഡയലോഗിനൊപ്പമുള്ള രണ്ട് കുഞ്ഞുങ്ങളുടെ രസകരമായ വീഡിയോയാണിത്. ഈ വീഡിയോയിലെ ക്രിമിനലാണ് ആളുകളെ ചിരിപ്പിച്ചിരിക്കുന്നത്.
മീശയൊക്കെ വരച്ച് കുഞ്ഞു മുണ്ടും ഉടുത്ത് തലയിൽ തോർത്തുംകെട്ടി ദേഷ്യ ഭാവത്തിൽ ഇരിക്കുകയാണ് കുറുമ്പൻ. എന്നാൽ ക്രിമിനലിന് നേരെ ക്യാമറ കാണിക്കുമ്പോഴേക്കും നാണിച്ചു മാറുന്ന കൊമ്പൻ മീശക്കാരനാണ് ആളുകളെ ചിരിപ്പിക്കുന്നത്. ചമ്മലും നാണവും കാരണം മാറിനിക്കുന്ന കുറുമ്പൻ പിന്നീട് ദേഷ്യം കാരണം തലയിലെ തോർത്ത് ഊരി എറിയുന്നതും വീഡിയോയിൽ കാണാം. ഈ രസകരമായ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സ്കൂളിൽ നിന്നെത്തിയ മകന്റെയും അമ്മയുടെയും രസകരമായ സംഭാഷണത്തിന്റെ വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാവിഷയം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുരുന്നിനോട് അമ്മ ചോദിക്കുന്ന വിശേഷങ്ങളും കുഞ്ഞിന്റെ മറുപടിയുമാണ് ആളുകളെ രസിപ്പിച്ചത്. ക്ലാസിൽ ഇഷ്ടപ്പെട്ട കുട്ടിയുടെ പേരെന്താ എന്നുള്ള അമ്മയുടെ ചോദ്യത്തിന് ഈ കൊച്ചു കുറുമ്പൻ നൽകിയ മറുപടി കേട്ടാൽ ആരുമൊന്നു ചിരിച്ചു പോകും. ഇഷ്ടപ്പെട്ട കുട്ടിയോട് അത് പറഞ്ഞോ എന്ന ചോദ്യത്തിന്, ‘ഞാൻ വലുതായിട്ട് അന്നെ കെട്ടട്ടേ’ന്ന് എന്നു ചോദിച്ചുവെന്നാണ് കുരുന്നിന്റെ മറുപടി. കൂട്ടുകാരിയുടെ മറുപടി എന്തായിരുന്നൂന്ന് ചോദിച്ചപ്പോൾ അവൾ ‘കെട്ടണ്ടെ’ന്ന് പറഞ്ഞെന്നും കുറുമ്പൻ പറയുന്നു. അവൾ റിജെക്റ്റ് ചെയ്തപ്പോൾ നിനക്ക് വിഷമം ആയോ എന്ന് ചോദിക്കുമ്പോൾ വിഷമം ആയില്ല, അതുകൊണ്ട് ഞാൻ മറ്റൊരു കുട്ടിയെ കണ്ടുപിടിച്ചു എന്നാണ് ഈ നാല് വയസുകാരൻ നിഷ്കളങ്കമായി പറയുന്നത്.
Story Highlights: video of a child dressed in a funny costume
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here