Advertisement

താമസവും ഭക്ഷണവും സ്വയം കണ്ടെത്തണം, അപകടം പിടിച്ച പാതയിലൂടെ യാത്ര; യൂറോപ്പിലെ ഏറ്റവും സാഹസികമായ കാര്‍ റാലിക്ക് ഇന്ത്യയിൽ നിന്ന് സഹോദരങ്ങൾ…

June 28, 2022
Google News 0 minutes Read

യാത്ര ചിലർക്ക് ഹരമാണ്. ജീവിതത്തിലെ എല്ലാ തിരക്കുകളിൽ നിന്നും മാറി കാടും മലയും കയറിയിറങ്ങി അവർ ജീവിതത്തെ അങ്ങ് ആസ്വദിച്ച് തീർക്കും. ലോകം ചുറ്റിക്കറങ്ങുന്ന ഇരട്ടസഹോദരന്മാരെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കമലേശ്വരം സ്വദേശികളായ അക്ഷയും അദ്വൈതുമാണ് ഇവർ. നാടും നഗരവും ചുറ്റിക്കറങ്ങി നേടുന്നത് അനുഭവങ്ങളും പാഠങ്ങളുമാണ്. ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ അനുഭവങ്ങൾ താണ്ടിയുള്ള യാത്ര.10000 കിലോമീറ്റര്‍ പിന്നിടുന്ന യൂറോപ്പിലെ ഏറ്റവും സാഹസികമായ കാര്‍ റാലിക്ക് തയ്യാറെടുക്കുന്ന ഇരട്ട സഹോദരങ്ങളാണ് ഇവർ.

22 രാജ്യങ്ങളിലൂടെ 40 ദിവസമെടുത്ത് 10000 കിലോമീറ്റർ താണ്ടിയാണ് യാത്ര. ചെക്ക് റിപ്പബ്‌ളിക്കില്‍ നിന്നും ജൂലായ് ആദ്യവാരമാണ് റാലി ആരംഭിക്കുന്നത്. ഹോളണ്ട്, ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് റാലി കടന്നുപോകുന്നത്. നേരത്തെ 16 ദിവസംകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഇരുവരും യാത്ര ചെയ്തിരുന്നു. 18 വര്‍ഷം പഴക്കമുള്ള കാറിലാണ് ഇവരുടെ യാത്ര. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഇവരുടെ സുഹൃത്ത് ജസീമും ഇവരോടൊപ്പം യാത്രയിലുണ്ട്. ജർമനിയിൽ വെച്ചാണ് അദ്ദേഹം ഇവരോടൊപ്പം ചേരുന്നത്.

ഇന്ത്യയില്‍നിന്നു ഈ റാലിയില്‍ പങ്കെടുക്കുന്ന ഏക ടീമാണ് ഇവരുടേത്. ഇവരുടെ സംഘാടകര്‍ മൊബൈല്‍ ഫോണ്‍ ആപ്പിലൂടെ യാത്ര നിരീക്ഷിക്കുന്നുണ്ട്. അപകടം പിടിച്ച പാതയിലൂടെയാണ് യാത്ര. ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ടീമിലുള്ളവർ യാത്ര ചെയ്യേണ്ടത്. യാത്രയിൽ വാഹനം കേടായാല്‍ നന്നാക്കേണ്ട ഉത്തരവാദിത്വവും ടീമംഗങ്ങൾക്കാണ്. താമസവും ഭക്ഷണവും സ്വയം കണ്ടെത്തിയാണ് റാലി പൂര്‍ത്തിയാക്കേണ്ടത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here