Advertisement

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശുമരണം

June 28, 2022
2 minutes Read
infant death in attappady
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശുമരണം. അട്ടപ്പാടി മേലേ ചൂട്ടറയിലെ ഗീതുവിന്റെ 27 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് മരണം സ്ഥിരീകരിച്ചത്. (infant death in attappady)

ഇന്ന് രാവിലെ അട്ടപ്പാടി ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞ് മരിച്ചിരുന്നു. പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കുകയായിരുന്നു. രാവിലെയായിരുന്നു പ്രസവം. സുമതി ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സ്‌കാനിംഗില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴയുണ്ടായിരുന്നു.

Read Also: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണം

ഓഗസ്റ്റ് ഒന്നിനായിരുന്നു സുമതിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. ഉയര്‍ന്ന രക്ത ശ്രാവത്തെ തുടര്‍ന്ന് ഇതിനിടയില്‍ അവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രസവിക്കുകയും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. തലയില്‍ നേരത്തെ കണ്ടെത്തിയ മുഴയാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്.

Story Highlights: infant death in attappady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement