Advertisement

വർഷങ്ങളായുള്ള നിരന്തര അഭ്യർത്ഥന കൊണ്ട് നടന്നില്ല; ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാർഥിത്വം ഒരു നാടിനേകിയത് വെളിച്ചം…

June 29, 2022
Google News 1 minute Read

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട പേരാണ് ദ്രൗപതി മുര്‍മു. ഒഡിഷയില്‍നിന്നുള്ള ആദിവാസി നേതാവായ ദ്രൗപതി ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ഏറെ ആഘോഷിക്കപ്പെട്ട പേരാണ് ദ്രൗപതി മുര്‍മു. ഇന്ന് ആ പേര് ഒരു ഗ്രാമത്തിന് വെളിച്ചമേകിയിരിക്കുകയാണ്. ഒഡിഷയിലെ ഉപർബേഡ ഗ്രാമത്തിലേക്ക് വെളിച്ചമെത്തിയത് ഈ നേതാവിന്റെ പേരിലാണ്. ആ പേര് ഇവിടെ എന്തുമാറ്റം കൊണ്ടുവന്നു എന്ന് ചോദിച്ചാൽ ഇവിടത്തെ 14 കുടുംബങ്ങൾക്കും പറയാനുള്ളത് ഒരേ ഉത്തരമാണ്. ഈ വീടുകളിലെല്ലാം വൈദ്യുതി എത്തിയിരിക്കുന്നു എന്നതാണ്.

റായ്‌രംഗ്പുരിൽനിന്ന് 20 കിലോമീറ്റർ മാറിയാണ് ഉപർബേഡ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബഡാസാഹി, ഡുംഗുർസാഹി എന്ന രണ്ട് ജനവാസകേന്ദ്രങ്ങളാണ് ഇവിടെ ഉള്ളത്. ഇതിൽ ബഡാസാഹിയിലാണ് ദ്രൗപദി ജനിച്ച വീട്. ഈ ഭാഗത്ത് ആദ്യമേ വൈദ്യുതി ലഭിച്ചിരുന്നു. എന്നാൽ ഡുംഗുർസാഹിക്കാരുടെ നീണ്ട കാത്തിരിപ്പിന് വിരാമം വന്നിരിക്കുന്നു. ഇവിടെയും വൈദ്യുതി ലഭിച്ചു തുടങ്ങി. ഇവിടെയുള്ളവരുടെ ഏക ആശ്രയം മണ്ണെണ്ണ വിളക്കായിരുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്യണമെങ്കിൽ പോലും കീലോമീറ്ററുകൾ നടക്കണം. ഇതുവരെ ഇവിടെ വൈദ്യുതി എത്താത്തതിന് കാരണമായി അതികൃതർ പറയുന്നത് ഈ പ്രദേശം വനഭൂമിയിലാണ്. അതുകൊണ്ട് തന്നെ സാങ്കേതികമായ ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നാണ്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

വർഷങ്ങളായി ഇവിടുത്തുകാർ നിരന്തരമായി നിവേദനം നൽകുന്നുണ്ടെങ്കിലും ഫലമൊന്നും കണ്ടില്ലായിരുന്നു. എന്നാൽ ദ്രൗപദി എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായതോടെ പ്രാദേശിക മാധ്യമങ്ങൾ വൈദ്യുതി ഇല്ലാത്ത ഈ ഗ്രാമത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഇതോടെ സർക്കാർ ഇടപെട്ടാണ് ഈ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിച്ചത്. വർഷങ്ങളായുള്ള നിരന്തര അഭ്യർത്ഥന കൊണ്ട് നടക്കാത്തത് മൂന്നു ദിവസത്തിനുള്ളിൽ നടപ്പായി. ഇത് ഒരു ഒറ്റപ്പെട്ട ഗ്രാമത്തിന്റെ കഥയല്ല. ഇത്തരം 1350 ഗ്രാമങ്ങൾ ഇവിടെ വൈദ്യതി കാത്ത് ഇരിപ്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Story Highlights: draupadi murmu’s village got electricity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here