കാത്തിരിപ്പിന് വിരാമം; കമല്‍ഹാസന്റെ ‘വിക്രം’ ഒടിടിയിലെത്തുന്നു, ടീസർ പുറത്ത്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമല്‍ഹാസൻ നായകനായെത്തിയ ‘വിക്രം’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ ജൂലൈ എട്ട് മുതൽ കാണാം. ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു. ഒടിടി റിലീസിനായി പ്രത്യേക ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. ( Kamal Haasan’s ‘Vikram’ ott release )
സൂര്യയുടെ അതിഥി റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഈ ചിത്രത്തിലൂടെ നടന്നതെന്ന് അതിഥി വേഷത്തിലെത്തിയ സൂര്യ അഭിപ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായത്. അത് സാധ്യമാക്കിയതിന് ഒരുപാട് നന്ദി. – സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Story Highlights: Kamal Haasan’s ‘Vikram’ ott release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here