‘കോണ്‍ഗ്രസും എന്‍സിപിയും കൂടെനിന്നപ്പോള്‍ വിമതര്‍ പിന്നില്‍ നിന്ന് കുത്തി’; എല്ലാത്തിനും നന്ദി അറിയിച്ച് ഉദ്ധവ് താക്കറെ

ഭരണ പ്രതിസന്ധി നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി തീരുമാനം എതിരായാല്‍ രാജി വയ്ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് വൈകാരികമായായിരുന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. രണ്ടര വര്‍ഷത്തിനിടെ എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കണമെന്നും ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസും എന്‍സിപിയും തന്നെ ഏറെ സഹായിച്ചപ്പോള്‍ വിമതര്‍ തന്നെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (maharashtra political crisis uddhav Thackeray response in cabinet meeting)
Story Highlights: maharashtra political crisis uddhav Thackeray response in cabinet meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here