Advertisement

ഇംഗ്ലണ്ടിനെതിരെയും സഞ്ജു കളിക്കും?; സൂചനകൾ ഇങ്ങനെ

June 29, 2022
Google News 2 minutes Read
sanju samson play england t20

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലും അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങളെത്തന്നെ ഇന്ത്യ പരീക്ഷിക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെട്ടിരിക്കുന്ന പരിമിത ഓവർ താരങ്ങളെ ആദ്യ ടി-20യിൽ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ മലയാളി താരം സഞ്ജു സാംസണ് മത്സരത്തിൽ ഇടം ലഭിച്ചേക്കും. (sanju samson play england t20)

ജൂലായ് ഒന്നിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം. ജൂലായ് ഏഴിന് ആദ്യ ടി-20. ടെസ്റ്റ് മത്സരം അഞ്ചാം തീയതിയാണ് അവസാനിക്കുന്നത് എന്നതിനാൽ ടീമിലെ പരിമിത ഓവർ താരങ്ങൾക്ക് വിശ്രമം അനുവദിക്കാനാണ് ബിസിസിഐയുടെ ആലോചന. അങ്ങനെയെങ്കിൽ ജസ്പ്രീത് ബുംറ, വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നീ താരങ്ങൾ ആദ്യ ടി-20യിൽ ഉണ്ടാവില്ല. ജൂലായ് ഒന്നിനും മൂന്നിനും ഇന്ത്യ രണ്ട് ടി-20 സന്നാഹമത്സരങ്ങൾ കളിക്കും. ഈ മത്സരങ്ങളിലും അയർലൻഡിനെതിരെ കളിച്ച ടീം തന്നെയാവും ഇറങ്ങുക.

അതേസമയം, കൊവിഡ് ബാധിച്ചതിനാൽ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായ രോഹിത് ശർമ ടി-20 കളിക്കാൻ തീരുമാനിക്കുകയാണെങ്കിൽ സഞ്ജു സാംസൺ ടീമിനു പുറത്തായേക്കും. അയർലൻഡിനെതിരെ സഞ്ജു ഓപ്പണറായാണ് കളിച്ചത്. ഋതുരാജ് ഗെയ്ക്‌വാദ് പരുക്കിൽ നിന്ന് മുക്തനായാൽ താരത്തിനും സാധ്യതയുണ്ട്.

Read Also: രോഹിത് ശർമയ്ക്ക് വീണ്ടും കൊവിഡ്

അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായി ഐസൊലേഷനിലുള്ള താരത്തിന് ഇന്ന് വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് ഭേദമായിട്ടില്ലെന്ന് വ്യക്തമായത്. താരം ജൂലായ് ഒന്നിന് ആരംഭിക്കുന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കളിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. രോഹിതിനു പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും.

ലെസസ്റ്ററിനെതിരായ പരിശീലന മത്സരത്തിൻ്റെ രണ്ടാം ദിവസമാണ് രോഹിതിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തെ ഐസൊലേഷൻ പൂർത്തീകരിച്ച താരത്തെ അഞ്ചാം ദിനം വീണ്ടും ടെസ്റ്റ് ചെയ്യുകയായിരുന്നു. താരം ഇന്ന് പരിശീലനത്തിനിറങ്ങിയിരുന്നില്ല. ഇതിനു കാരണം കൊവിഡ് നെഗറ്റീവ് ആകാത്തതാണെന്നാണ് സൂചന.

കപിൽ ദേവിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയെ ഒരു ഫാസ്റ്റ് ബൗളർ നയിക്കുന്നത്. കപിലിനും ബുംറയ്ക്കുമുടയിൽ 35 വർഷത്തെ ഇടവേളയുണ്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഹിത് ശർമയ്ക്ക് പകരം ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: sanju samson play england t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here