Advertisement

ഹജ്ജ് തീർത്ഥാടനം; ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും

June 30, 2022
Google News 2 minutes Read

ഹജ്ജ് തീർത്ഥാടകർക്കുള്ള ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് ഔദ്യോഗിക ഹജ്ജ് വിമാനം സൗദിയയാണ് മദീനയിലേക്ക് യാത്ര തിരിക്കുക. വരും ദിവസങ്ങളിലെ തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദുബായ് എയർപോർട്ടിലെ ഹജ്ജ് കമ്മിറ്റി അറിയിച്ചു.

ചെക്ക്-ഇൻ, ഇമിഗ്രേഷൻ, സെക്യൂരിറ്റി എന്നിവയ്‌ക്കായി പ്രത്യേക കൗണ്ടറുകൾ നീക്കിവച്ചിട്ടുണ്ട്. ഹജ്ജ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ ഉൾക്കൊള്ളാൻ പ്രത്യേക ഡിപ്പാർച്ചർ ഗേറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മതിയായ സമയമുണ്ടെന്ന് ഉറപ്പാക്കാൻ തീർത്ഥാടകർ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

Read Also: പെര്‍മിറ്റ് ഇല്ലാതെ ഹജ്ജിന് ശ്രമിച്ചാൽ 10,000 റിയാല്‍ പിഴ

വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് ആവശ്യമായ സാ യാത്രാരേഖകൾ ഉണ്ടോയെന്ന് പരിശോധിക്കണം. പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, വാക്‌സിനേഷൻ കാർഡുകൾ, ഹജ്ജ് പെർമിറ്റ് എന്നിവ തയാറാണെന്ന് ഉറപ്പാക്കാണം.

Story Highlights: Haj 2022: First Dubai flight for pilgrims on June 30

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here