പെര്‍മിറ്റ് ഇല്ലാതെ ഹജ്ജിന് ശ്രമിച്ചാൽ 10,000 റിയാല്‍ പിഴ

അനുമതിയില്ലാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്ന ആളുകൾക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ഷുവൈരേഖ് പറഞ്ഞു. ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള പെര്‍മിറ്റ് അധികാരികളില്‍ നിന്ന് വാങ്ങിച്ചിരിക്കണം. ഹജ്ജുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ പൗരന്മാരോടും പ്രവാസികളോടും അല്‍-ഷുവൈരെഖ് ആഹ്വാനം ചെയ്തു.
Read Also: ഹജ്ജ്, ഉംറ പെർമിറ്റുകൾക്കുള്ള അവസാന തീയതി ജൂൺ 23
അതേ സമയം ഹറമിലേക്കും വിശുദ്ധ സ്ഥലങ്ങളിലേക്കും പോകുന്ന എല്ലാ റോഡുകളിലും ഇടനാഴികളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ സന്നദ്ധരായിട്ടുണ്ട്. ചുമതലയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമ ലംഘനങ്ങള്‍ നിയന്ത്രിക്കുകയും എല്ലാ നിയമലംഘകര്‍ക്കെതിരെയും പിഴ ചുമത്തുകയും ചെയ്യും.
Story Highlights: No permit, no Hajj pilgrimage, Saudi authorities warn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here