Advertisement

ഹജ്ജ്, ഉംറ പെർമിറ്റുകൾക്കുള്ള അവസാന തീയതി ജൂൺ 23

June 20, 2022
Google News 1 minute Read

ഉംറ പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള അവസാന തീയതി ദുൽ ഖ അദ് 24 (ജൂൺ23) ആയിരിക്കും എന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഹജ്ജിനു ശേഷം ദുൽ ഹജ്ജ് 20 മുതൽ ഉംറ പെർമിറ്റ്‌ ഇഷ്യു ചെയ്യുന്നത് വീണ്ടും പുനരാരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിനു അനുമതി ലഭിച്ചവർ ദുൽ ഖ അദ് 20 നു രാത്രി 9 മണിക്ക് മുമ്പായി പേയ്മെന്റ് പൂർത്തിയാക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

മക്ക മദീന ഹോളി മോസ്‌ക് അഫയേഴ്‌സിന്റെ പ്രസിഡൻസി ഈ വർഷത്തെ ഹജ്ജ് സീസണിന്റെ പ്രവർത്തന പദ്ധതി ആരംഭിച്ചതായി രണ്ട് വിശുദ്ധ മസ്‌ജിദുകളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡന്റ് ഷെയ്‌ഖ് ഡോക്‌ടർ അ‌‌ബ്ദുൾ റഹ്മാൻ അൽ സുദൈസ് അറിയിച്ചു. കൊവിഡ് മഹാമാരി ശക്തമായിരുന്ന അസാധാരണമായ രണ്ട് ഹജ്ജ് സീസണുകൾക്ക് ശേഷം ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം മികച്ച വിജയത്തിലും നന്നായി ചിട്ടപ്പെടുത്തിയും ഹജ്ജ് കർമ്മം അനുഷ്ഠിക്കാൻ തീർത്ഥാടകർക്കു സാധിക്കുന്ന രൂപത്തിലുമാണെന്നു അദ്ദേഹം പറഞ്ഞു.

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ വ്യോമ, കര തുറമുഖങ്ങൾ വഴി മദീനയിൽ എത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണം 1,47,094 ആയി. 26,304 തീർത്ഥാടകരുമായി ഇന്തോനേഷ്യൻ തീർത്ഥാടകരാണ് മദീനയിൽ ഏറ്റവുമധികം ഹാജരായത്, തൊട്ടുപിന്നാലെ ഇന്ത്യൻ തീർത്ഥാടകർ 21,790, പാക്കിസ്താനി തീർത്ഥാടകർ 9,383, 8,680 ബംഗ്ലാദേശ് തീർത്ഥാടകരും, ഇറാനിയൻ തീർത്ഥാടകർ 6,326 പേരും ഉണ്ട്.

Story Highlights: last date for Hajj and Umrah permits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here