Advertisement

ഏക്നാഥ് ഷിന്‍ഡെയെയും ഫഡ്‌നാവിസിനെനെയും അഭിനന്ദിച്ച് ഉദ്ധവ് താക്കറെ

June 30, 2022
Google News 2 minutes Read

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഏക്നാഥ് ഷിന്‍ഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ നല്ല സേവനം കാഴ്ച വെക്കാന്‍ കഴിയട്ടെയെന്നും ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു. ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്ന് രാത്രി 7.30 നാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ഷിൻഡെയ്ക്ക് ഒപ്പം സത്യപ്രതിഞ്ജ ചെയ്തു.

ഫഡ്‌നാവിസിനോട് ഉപമുഖ്യമന്ത്രിയാവണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നായിരുന്നു ഫഡ്‌നാവിസിന്‍റെ ആദ്യ പ്രതികരണം. എന്നാല്‍ ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ബിജെപി നേതൃത്വം വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് ഫഡ്‌നാവിസ് സര്‍ക്കാരിന്‍റെ ഭാഗമാകുമെന്ന് ജെ പി നദ്ദ അറിയിക്കുകയായിരുന്നു.

രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ധവ് രാജി വച്ചത്.

Read Also: സർക്കാരിൽ ചേരാനുള്ള തീരുമാനം മികച്ചത്; ദേവേന്ദ്ര ഫഡ്‌നാവിസിന് അഭിനന്ദനവുമായി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സർക്കാരാണ് അധികാരത്തിൽ വരുന്നതെന്ന് ഏകനാഥ്‌ ഷിൻഡേ പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിൻഡേ പറഞ്ഞു.1980 ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ്‌ ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. ഉദ്ദവ് സർക്കാരിന്‍റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ്‌ ഷിൻഡേ. ഉദ്ധവ് സർക്കാരിനെ വീഴ്ത്താൻ നേതൃത്വം നൽകിയ ഷിൻഡെ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.

Story Highlights: Uddhav Thackeray Congratulates Eknath Shinde, Devendra Fadnavis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here