കോൺഗ്രസുകാരെ വെള്ള പുതപ്പിച്ച് കിടത്തും; ഭീഷണി പ്രസംഗവുമായി സിപിഐഎം നേതാവ്

കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഐഎം നേതാവ് രംഗത്ത്. സിപിഐഎം കോഴിക്കോട് ഏരിയാ കമ്മിറ്റിയംഗം ഒ.എം ഭരദ്വാജാണ് ഭീഷണി പ്രസംഗം നടത്തിയത്. കോൺഗ്രസുകാരെ വെള്ള പുതപ്പിച്ച് കിടത്തുമെന്നാണ് ഭീഷണി. സിപിഐഎം ബോംബെറിഞ്ഞാൽ മതിലിൽ തട്ടി വീഴില്ലെന്നും കൃത്യമായ ലക്ഷ്യം കാണുമെന്നും പ്രസംഗത്തിൽ പറയുന്നു. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടന്ന യോഗത്തിലാണ് വിവാദ പരാമർശം നടത്തിയത്. ( CPIM leader Om Bharadwaj made a threatening speech against Congress )
സിപിഐഎം അങ്ങനെ തീരുമാനമെടുത്താൽ അത് നടപ്പാക്കിയിരിക്കും. ഇത് നല്ല നിലയ്ക്ക് ഓർത്ത് വേണം കോൺഗ്രസും ആർഎസ്എസും ബിജെപിയും കളിക്കാൻ. നിങ്ങളെപ്പോലെ പിപ്പിടി കാട്ടി മതിലിൽ ബോംബെറിഞ്ഞ് പോവാൻ മാത്രമല്ല, അത് ലക്ഷ്യസ്ഥാനത്തെത്തിക്കാനും അറിയാം. അങ്ങനെ എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ പ്രസ്ഥാനത്തിന് നന്നായി അറിയാം എന്ന് മാത്രമാണ് പറയാനുള്ളത്. – ഒ.എം ഭരദ്വാജ് പറഞ്ഞു.
Story Highlights: CPIM leader Om Bharadwaj made a threatening speech against Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here