‘പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ട്’; എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സീതാറാം യെച്ചൂരി

എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനങ്ങളില്‍ വീഴാതെ പ്രതിഷേധം സമാധാനപരമായിക്കണം എന്ന് യെച്ചൂരി ഓര്‍മിപ്പിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ( Sitaram Yechury condemns AKG Center attack)
അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങടക്കം അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായാണ് തങ്ങള്‍ കാത്തിരിക്കുന്നത്. അതിനിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്ത് തന്നെയായാലും തങ്ങള്‍ സംയമനം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാനായ എ കെ ജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.
ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: Sitaram Yechury condemns AKG Center attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here