Advertisement

യോഗി സർക്കാരിന്റെ 100 ദിനങ്ങൾ : പ്രധാനമന്ത്രി ജൂലൈ 7 ന് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

July 3, 2022
Google News 3 minutes Read

ഉത്തർപ്രദേശ് സർക്കാരിന്റെ രണ്ടാം ടേമിന്റെ 100 ദിവസം തികയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 7 ന് വാരണാസി സന്ദർശിക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി 1200 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും സംസ്ഥാനത്ത് 600 കോടി രൂപയുടെ 33 പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.(100 days of Yogi Govt 2.0 PM Modi to inaugurate)

വാരാണസിയിലെ റോഡ് നിർമ്മാണ പദ്ധതിയാണ് ഇതിൽ പ്രധാനം.ലഹർതാരയിൽ നിന്ന് ബിഎച്ച്യു വഴി വിജയ സിനിമയിലേക്കുള്ള ആറുവരിപ്പാതയ്‌ക്കും, പാണ്ഡേപൂർ ഫ്ളൈഓവർ മുതൽ റിങ് റോഡ് വരെയുള്ള നാലുവരിപ്പാതയ്‌ക്കും, കച്ചാരി മുതൽ സന്ധവരെയുള്ള റോഡ് നാലുവരിയായി വീതികൂട്ടുന്നതിനുമാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്.

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

ദശാശ്വമേധ് ഘട്ടിലെ ‘ദശാശ്വമേധ ഭവൻ’, വേദ ശാസ്ത്ര കേന്ദ്രത്തിന്റെ രണ്ടാം ഘട്ടം, സിന്ധൗര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം, പിന്ദ്രയിലെ അഗ്നിശമന മന്ദിരം, ഫുൽവാരിയ ജെപി മേത്ത സെൻട്രൽ ജയിൽ മാർഗ്, ബബത്പൂർ കപ്‌സേതി തുടങ്ങി നിരവധി പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നമോ ഘട്ടിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

Story Highlights: 100 days of Yogi Govt 2.0: PM Modi to inaugurate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here