Advertisement

പാലത്തില്‍ ബൈക്ക് റേസ്; വിഡിയോ സമൂഹ മാധ്യമങ്ങളില്‍, യുവാക്കളെ മോട്ടോർ വാഹനവകുപ്പ് പൊക്കി

July 3, 2022
3 minutes Read
Bike race video posted on social media

യുവാക്കൾ അമിതവേഗതയില്‍ ബൈക്ക് റേസ് നടത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തിൽ കര്‍ശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, വലിയഴീക്കൽ പാലത്തിലാണ് യുവാക്കൾ ബൈക്ക് റേസ് നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 15 വാഹനങ്ങൾക്കെതിരെയാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്. ഇവര്‍ക്കെതിരെ കേസെടുത്ത് 42,000 രൂപ പിഴയും ചുമത്തി. ( Bike race video posted on social media, Motor Vehicle Department has taken action )

വലിയഴീക്കൽ പാലത്തിലെ ബൈക്ക് റേസ് വിഡിയോയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച മൂന്ന് യുവാക്കൾക്കെതിരെയും കേസെടുത്തു. കരുനാഗപ്പള്ളി ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. ഓച്ചിറ മഠത്തിൽ കാരാഴ്മയിൽ കൊല്ലന്റയ്യത്ത് പുത്തൻവീട്ടിൽ ആർ. അനന്തുവിനെ വീട്ടിലെത്തി ചോദ്യം ചെയ്തെങ്കിലും ഇതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതികരണം. അനന്തു ഉള്‍പ്പടെ മൂന്നുപേരുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു.

Read Also: അജിത്തിന്റെ ബൈക്ക് റേസ് കണ്ടിട്ടുണ്ടോ?

മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനയില്‍ ഗുരുതരമായ നിമയലംഘനങ്ങളാണ് കണ്ടെത്തിയത്. പല വാഹനങ്ങളിലും നമ്പർ പ്ലേ​റ്റുകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. ബൈക്കിന്‍റെ സൈലൻസറുകൾ രൂപമാ​റ്റം വരുത്തിയ നിലയിലായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എച്ച്. അൻസാരി അറിയിച്ചു. കഴിഞ്ഞ മാസം തിരുവനന്തപുരം ബൈപ്പാസിൽ നടന്ന ബൈക്ക് റേസ് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചിരുന്നു.

Story Highlights: Bike race video posted on social media, Motor Vehicle Department has taken action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top