പി സി ജോര്‍ജിനെതിരെ പരാതിക്കാരി ഹൈക്കോടതിയിലേക്ക്; പരസ്യസംവാദത്തിന് തയാറാകണമെന്നും വെല്ലുവിളി

പി സി ജോര്‍ജിന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരെ നാളെത്തന്നെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു. പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് പരാതിക്കാരി മുന്നോട്ടുവയ്ക്കുന്നത്. തന്നോട് മോശമായി പെരുമാറിയില്ലേ എന്ന് പി സി ജോര്‍ജ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പി സി ജോര്‍ജ് പരസ്യസംവാദത്തിന് തയാറാകണമെന്നും പരാതിക്കാരി വെല്ലുവിളിച്ചു. ( Complainant to High Court against PC George)
തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്ന് സോളാര്‍ കേസ് പ്രതിയായിരുന്ന പരാതിക്കാരി പറഞ്ഞു. ചികിത്സയിലായിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പരാതിക്കാരി പറഞ്ഞു. പി സി ജോര്‍ജ് സംരക്ഷണം നല്‍കുമെന്ന് കരുതിയിരുന്ന സമയത്താണ് അദ്ദേഹം മെന്ററാണെന്ന് പറഞ്ഞത്. പറഞ്ഞതിലൊന്നും മാറ്റമില്ല. പിന്നീട് പി സി ജോര്‍ജില്‍ നിന്നും ദുരനുഭവമുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. തന്റെ പരാതിയ്ക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

‘പൊലീസ് അനാവശ്യ തിടുക്കം കാണിച്ചെന്ന പരാതി എനിക്കേതായാലുമില്ല. കോടതി നടപടികളിലും പൊലീസ് അന്വേഷണത്തിലും തൃപ്തയാണ്. എന്നക്കുറിച്ച് ആളുകള്‍ എന്തും പറയട്ടേ, ഇരയെന്ന പരിവേഷം തരണമെന്നില്ല. പരാതിയില്‍ രാഷ്ട്രീയമില്ല. പി സി ജോര്‍ജിന് ജാമ്യം നല്‍കിയത് കോടതിയാണ്. ഇതിനെ ഞാന്‍ നിയമപരമായി നേരിടാന്‍ ഉദ്ദേശിക്കുന്നു. അതില്‍ കവിഞ്ഞ വ്യാഖ്യാനങ്ങളൊന്നും നല്‍കേണ്ടതില്ല’. പരാതിക്കാരി പറഞ്ഞു.
Story Highlights: Complainant to High Court against PC George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here