പുതിയ മെസേജിങ് ആപ്ലിക്കേഷനുമായി ഇത്തിസലാത്ത്, പേര് ‘ഗോചാറ്റ്’

പുതിയ മെസേജിങ് ആപ്ലിക്കേഷനുമായി യു.എ.ഇയിലെ പ്രധാന ടെലികോം ഓപറേറ്റര്‍ ഇത്തിസലാത്ത് രംഗത്ത്. ‘ഗോചാറ്റ്’ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. ആപ്പിൾ ഐ ഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ‘ഗോചാറ്റ്’ ആപ്പ് ഉപയോഗിക്കാനാകും. സൗജന്യ വിഡിയോ, ഓഡിയോ കോളുകള്‍, മണി ട്രാന്‍സ്ഫര്‍ സംവിധാനം, ബില്ലുകൾ അടയ്ക്കൽ, ഗെയിമിങ് തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ( Etisalat launches Go Chat Messenger for video calls in UAE )
Read Also: യു.എ.ഇയും ഇസ്രായേലും വ്യാപാര കരാർ ഒപ്പുവെച്ചു
യു.എ.ഇയിലെ ഉപഭോക്താക്കൾക്ക് ഏത് രാജ്യത്തേക്കും സൗജന്യ വിഡിയോ, ഓഡിയോ കോളുകൾ ചെയ്യാന്‍ കഴിയും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കുമിടയില്‍ വിഡിയോ കാളിങ് വലിയ രീതിയില്‍ വർധിച്ചിട്ടുണ്ട്. വിഡിയോ കോളുകൾക്കും മീറ്റിങ്ങുകൾക്കുമായി ഗൂഗിൾ മീറ്റ്, സൂം, സ്കൈപ്പ് എന്നിവ ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ‘ഗോ ചാറ്റ്’ ആപ്പും ഈ രംഗത്തേക്കാണ്കടന്നുവരുന്നത്. വിഡിയോ കാളിങ് ആപ്പുകളുടെ ഉപയോഗം ആഗോളതലത്തിൽ ഇനിയും വര്‍ധിക്കുമെന്നാണ് നിഗമനം.
വിഡിയോ കാളിങ് രംഗത്ത് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ഇത്തിസലാത്തിന്റെ ലക്ഷ്യം. ബോട്ടിം, സി’മീ, ഹൈയു എന്നിവയുൾപ്പെടെ മറ്റ് ബദൽ ഇന്റർനെറ്റ് കാളിങ് പ്ലാറ്റ്ഫോമുകൾ യു.എ.ഇയിൽ ഇത്തിസലാത്ത് തുടർന്നും ലഭ്യമാക്കുമെന്ന് വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്.
Story Highlights: Etisalat launches Go Chat Messenger for video calls in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here