Advertisement

ജിസിഡിഎ ലേസര്‍ ഷോ അഴിമതി: മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ ഒന്നാം പ്രതി

July 3, 2022
Google News 2 minutes Read

വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ലേസര്‍ ഷോ അഴിമതിക്കേസില്‍ മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ ഒന്നാം പ്രതി. വേണുഗോപാല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. അഴിമതി മൂലം ജിസിഡിഎയ്ക്ക് ഒരു കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്‍ വേണുഗോപാല്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് വിജിലന്‍സ് എഫ്‌ഐആര്‍. (GCDA Laser Show Scam vigilance fir against N Venugopal )

സാമ്പത്തിക ലാഭത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ലേസര്‍ ഷോ നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തിക ധൂര്‍ത്ത്, അഴിമതി, അതോറിറ്റി റൂള്‍ ലംഘനം എന്നിവ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി.

Story Highlights: GCDA Laser Show Scam vigilance fir against N Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here