മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് വീണു

എറണാകുളം മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് വീണു. എസ്.ഡി. കെ.വൈ. ഗുരുകുല വിദ്യാലയത്തിന്റെ ബസാണ് അപകടത്തിൽ പെട്ടത്. പോസ്റ്റിലെ കേബിളിൽ ബസ് കുരുങ്ങിതാണ് അപകട കാരണം. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രശ്‌നം നേരത്തെ ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ( electric post fell on school bus )
ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു സംഭവം. വൈദ്യുത പോസ്റ്റിൽ അനധികൃതമായി കിടന്ന കേബിളിൽ ഉടക്കിയാണ് അപകടം നടന്നത്. കേബിളിൽ കുരുങ്ങിയതോടെ പോസ്റ്റ് ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. 8 കുട്ടികൾ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.
Read Also: കശ്മീരികൾക്ക് വൈദ്യുതി സൗജന്യമെന്ന് വ്യാജ പ്രചാരണം [ 24 Fact Check ]
സംഭവം നടക്കുമ്പോൾ വൈദ്യൂതി ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രശ്‌നം നേരത്തെ തന്നെ നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പോസ്റ്റിന് സ്റ്റേ കമ്പികൾ ഇല്ലാത്തതും അപകട കാരണമായി നാട്ടുകാർ ചൂണ്ടികാണിക്കുന്നു.
എന്നാൽ കേബിളുകൾ മുറിച്ച് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് നഗരസഭയുടെ വിശദീകരണം.
Story Highlights: electric post fell on school bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here