Advertisement

ഇടുക്കിയിൽ മലയിടിഞ്ഞ് വീണ് അപകടം; ഒരാൾ മണ്ണിനടിയിൽ

July 4, 2022
Google News 2 minutes Read
Landslide in Idukki; Rescue for one

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽ അകപ്പെട്ടു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യത്തിനെയാണ് കാണാതായത്. ഫയർ ഫോഴ്‌സ് എത്തി തെരച്ചിൽ തുടരുകയാണ്. ( Landslide in Idukki; Rescue for one )

Read Also: ധീരജിന്റെ കൊലപാതകത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കണം; സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി

ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവിൽ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതൽ ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസകരമായ വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവിൽ മണ്ണിടിഞ്ഞു വീണത്.

Story Highlights: Landslide in Idukki; Rescue for one

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here