Advertisement

India’s Cannabis Capital: ഇന്ത്യയുടെ കഞ്ചാവ് തലസ്ഥാനത്തേയ്ക്ക് 24 അന്വേഷണ പരമ്പര; മലയാളികളുടെ നേതൃത്വത്തിൽ കഞ്ചാവ് തോട്ടങ്ങൾ

July 4, 2022
Google News 3 minutes Read
Large ganja plantations in Maoist-controlled areas led by Malayalis

രാജ്യത്തിന്റെ കഞ്ചാവിന്റെ തലസ്ഥാനം തേടി 24 ന്യൂസ് നടത്തുന്ന അന്വേഷണ പരമ്പരയിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസിനും പട്ടാളത്തിനും കയറി ചെല്ലാൻ സാധിക്കാത്ത മാവോയിസ്റ്റ് നിയന്ത്രിത മേഖലകളിൽ സുലഭമായി കഞ്ചാവ് കൃഷി ചെയ്യപ്പെടുകയാണ്. ആന്ധ്രയുടെയും ഒറീസയുടെയും അതിർത്തി ഗ്രാമങ്ങളിൽ കഞ്ചാവ് കൃഷിക്കും വിതരണത്തിനും നേതൃത്വം നൽകുന്നത് മലയാളികളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും 24 ന്യൂസ് പുറത്തുവിട്ടു. ( Large ganja plantations in Maoist-controlled areas led by Malayalis, 24 news series of investigations )

വിശാഖ പട്ടണത്തു നിന്ന് 110 കിലോ മീറ്റർ അകലെയാണ് പാടേരു. പാടേരു കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. പാടേരുവിൽ നിന്ന് ചെന്നെത്താവുന്ന ചെറിയ വനഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുകയാണ്. മാവോയിസ്റ്റു ബാധിത മേഖലകളായതിനാൽ പൊലീസിനെ ഭയക്കേണ്ടതില്ല എന്നതിനാലാണ് ഇവിടെ വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യപ്പെടുന്നത്. പക്ഷേ കാട്ടുവഴികളിലൂടെ 10 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാൽ മാത്രമേ ഇവിടെയെത്താനാകൂ.

Read Also: കള്ളിൽ കഞ്ചാവിന്റെ അംശം; 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഇവിടേക്ക് പോകുംവഴി പാടത്തും കുന്നിൻ ചെരിവുകളിലുമെല്ലാം കഞ്ചാവ് ചെടികൾ കാണാം, സീസൺ അല്ലാത്തതിനാൽ കുഞ്ഞൻ ചെടികളാണെന്ന് മാത്രം. കാടിനകത്ത് ചെറിയൊരു ആദിവാസി കുടിലിൽ അൽപം വെള്ളം കുടിയ്ക്കാൻ കയറിയപ്പോൾ വീട്ടുമുറ്റത്തും കഞ്ചാവ് നട്ടുവളർത്തുന്ന കാഴ്ച്ചയും കാണാനായി. വീണ്ടും കുറെ നടന്നാണ് തോട്ടത്തിലെത്തിയത്. ഒറീസ്സയുടെ അതിർത്തിയോളം നീളുന്ന വന പാതകളാണിവ.

കേരളത്തിൽ നിന്നും കുടിയേറി വിശാഖപട്ടണത്തും പാടേരുവിലും താമസിക്കുന്ന മലയാളികളാണ് കൃഷിക്കായി പണമിറക്കുന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ ആദിവാസികളെ സ്വാധീനിച്ചും മാവോയിസ്റ്റുകൾക്ക് കപ്പം കൊടുത്തുമാണ് കഞ്ചാവ് കൃഷി ചെയ്യുന്നത്.

Story Highlights: Large ganja plantations in Maoist-controlled areas led by Malayalis, 24 news series of investigations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here