കുവൈറ്റ് മനുഷ്യക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് മജീദ്; പ്രതിയാകേണ്ടത് അജു | 24 Exclusive

കുവൈറ്റ് മനുഷ്യക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് കേസിലെ പ്രധാന പ്രതിയായ മജീദ് ട്വന്റിഫോറിനോട്. താൻ കുവൈറ്റിലെ റിക്രൂട്ടിംഗ് കമ്പനിയിലെ ഡ്രൈവർ മാത്രമാണ്. ഇപ്പോൾ പുറത്ത് വന്ന സംഭവങ്ങളിൽ അജുവിനാണ് പങ്കെന്നും മജീദ് വ്യക്തമാക്കി. ( no links with kuwait human trafficking says majeed )
ജോലിക്കായി ഒരാളെ നൽകിയാൽ അറബികൾ രണ്ട് ലക്ഷം രൂപ താൻ ജോലി ചെയ്യുന്ന കമ്പനിക്ക് നൽകും. ഒന്നര ലക്ഷം രൂപ അജുവിന് കമ്മീഷൻ നൽകും. ഇതുവരെ 30 പേർ അജു വഴി കുവൈറ്റിൽ എത്തിയിട്ടുണ്ടെന്ന് മജീദ് ട്വന്റിഫോറിനോട് പറഞ്ഞു. ആദ്യമാണ് ഇത്തരത്തിൽ പരാതി ഉണ്ടാകുന്നത്.
മജീദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. നടപടികൾ പൂർത്തിയാക്കി മജീദ് ഉടൻ കേരളത്തിൽ എത്തും.
25 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് മജീദ്. ആറ് വർഷമായി റിക്രൂട്ടിംഗ് കമ്പനിയിൽ ജോലി ചെയ്യുകയാണ്.
Story Highlights: no links with kuwait human trafficking says majeed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here