Advertisement

‘ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം ബന്ധുവിന് കൈമാറി; ഒപ്പിട്ട് ഏറ്റുവാങ്ങിയതിന് തെളിവുണ്ട്’; ആശുപത്രി അധികൃതർ

July 5, 2022
Google News 2 minutes Read
doctors about palakkad aiswarya death

ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ സംസ്‌ക്കരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നെന്ന് തങ്കം അശുപത്രിയുടെ വിശദീകരണം. മൃതദേഹം ബന്ധുവായ രേഷ്മക്ക് കൈമാറുകയാണ് ചെയ്തത്. കിട്ടി ബോധിച്ചതിന് അവരുടെ ഒപ്പും വാങ്ങിയിരുന്നുവെന്ന് ആശുപത്രി അധികൃതർ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ആവശ്യപ്രകാരം കുഞ്ഞിനെ സംസ്‌ക്കരിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയാണ് ചെയ്തതെന്ന് ഇവർ വ്യ്ക്തമാക്കി. ( doctors about palakkad aiswarya death )

രക്തസ്രാവം ഉണ്ടായതിനെതുടർന്ന് ഐശ്വര്യക്ക് ബ്ലഡ് കയറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിനായി ബന്ധുക്കളുടെ അനുമതി വാങ്ങി, ഹോസ്പിറ്റൽ ആംബുലൻസിൽ ബ്ലഡ് എത്തിക്കാനുള്ള ഏർപ്പാടുകളും നടത്തി. രോഗിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവസാനഘട്ടത്തിലാണ് ഗർഭപാത്രം നീക്കം ചെയ്തതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഐശ്വര്യക്ക് സംഭവിച്ചത് മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ സിൻഡ്രോം ആണെന്ന് ഡോക്ടേഴ്‌സ് പറഞ്ഞു. സർജനെ കൂടാതെ ഫിസിഷ്യൻ, ഇന്റെൻസിവിസ്റ്റ് (intensivist) കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നിവരുടെ ടീം ഐശ്വര്യയെ ചികിത്സിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ അവകാശപ്പെടുന്നു.

അതേസമയം, ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആൾ തന്നെയാണ് ഐശ്വര്യയുടെ പ്രസവം എടുത്തതെന്ന് എംഡി ആർ രാജ്‌മോഹൻ നായർ പറഞ്ഞു. നേരത്തേയും ഐശ്വര്യയെ നോക്കിയ ഡോക്ടർ തന്നെയാണ് അജിത്ത്.

Story Highlights: doctors about palakkad aiswarya death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here