Advertisement

കോട്ടയം ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന

July 5, 2022
Google News 2 minutes Read
fever cases increase in kottayam

കോട്ടയം ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. നാല് ദിവസത്തിനിടെ 2132 പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഒരു മാസത്തിനിടെ 29 പേർ കോവിഡ് ബാധിച്ചും മരിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അപ്പർ കുട്ടനാടൻ മേഖലകളിലും മലയോര മേഖലകളിലും പനി പടരുകയാണ്. ( fever cases increase in kottayam )

ദിനം പ്രതി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഓരോ ദിനവും വർധിക്കുന്നു. ഒപിയിൽ എത്തുന്ന രോഗികളുടെ എണ്ണം ശരാശരി 350 ആയിരുന്നു. ഇപ്പോൾ പല ദിവസങ്ങളിലും 600 ലധികം ആളുകൾ എത്തുന്നതായും ഇതിൽ 90 ശതമാനവും പനി ബാധിതരാണെന്നും ഡോക്ടർമാർ പറയുന്നു. സ്വകാര്യ ആശുപ്രതികളിലെത്തുന്നവരുടെ എണ്ണവും പനിക്ക് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണവും കൂടി എടുത്താൽ രോഗികളുടെ എണ്ണം ഇരട്ടിയാകും. ജില്ലാ മെഡിക്കൽ ഓഫിസിന്റെ കണക്കനുസരിച്ച് 75 ശതമാനം വീടുകളിലും ഒരാൾ എങ്കിലും പനി ബാധികതരാണ്. പനിയ്ക്കൊപ്പം ഡെങ്കിപ്പനിയും തക്കാളി പനിയും എലിപ്പനിയും പല സ്ഥലങ്ങളിലും റിപ്പോർ്ട്ട് ചെയ്തതോടെ അതീവ ജാത്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശം

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയിലെ അപ്പർ കുട്ടനാടൻ മേഖലകളിൽ പനി പടർന്നാൽ സ്ഥിതി ഗുരുതരമാകും. പനിക്കൊപ്പം കോവിഡ് രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. പനി ബാധിച്ച് ആശുപത്രികളിലെത്തുന്ന മിക്കവർക്കും കോവിഡ് സ്ഥിരീകരിക്കുന്ന അസ്ഥയാണ്.

Story Highlights: fever cases increase in kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here