Advertisement

‘വേണമെങ്കില്‍ എനിക്ക് മുഖ്യമന്ത്രി ആകാമായിരുന്നു’; ഷിൻഡെയെ നിര്‍ദേശിച്ചത് താനെന്ന് ഫഡ്‌നാവിസ്

July 5, 2022
Google News 3 minutes Read

ഏകനാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കുന്നത് തന്റെ നിർദേശപ്രകാരമാണെന്ന് ബി.ജെ.പി. നേതാവും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനാലാണ് താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ( i could become maharashtra chief minister says fadnavis)

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

ബിജെപി അധികാരത്തിനായി കൊതിക്കുന്നുവെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ആളുകൾ കരുതിയിരുന്നു, എന്നാൽ 106 എംഎൽഎമാരുണ്ടായിട്ടും ഞങ്ങൾ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി. മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനത്തെത്തുമെന്നും ഏക്‌നാഥ് ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഷിൻഡെയെ മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.

‘ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ എനിക്ക് മുഖ്യമന്ത്രിയാകാമായിരുന്നു. പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണ് ഞങ്ങള്‍ ഒരു ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയാക്കിയത്. ഷിൻഡെയെ മുഖ്യമന്ത്രിയാക്കുക എന്നത് എന്റെ നിര്‍ദേശമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു, ഞാന്‍ ഭാഗമാകാതിരുന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന്. അതുകൊണ്ടാണ് അവരുടെ ആവശ്യപ്രകാരം ഞാന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചത്’, ഫഡ്‌നാവിസ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

Story Highlights: i could become maharashtra chief minister says fadnavis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here