Advertisement

ആലുവയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് അപകടം; പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

July 5, 2022
Google News 2 minutes Read

ആലുവ പറവൂർ കവല ജംഗ്ഷനിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി അബ്ദുൽ മനാഫാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്. പറവൂർ കവല ജംഗ്ഷൻ സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ തലക്ക് പരുക്കേറ്റ അബ്ദുൽ മനാഫിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പരുക്ക് ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അബ്ദുൽ മനാഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read Also: തൃശൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു, കാർ യാത്രികൻ മരിച്ചു

പൊന്നാനി മേഖലയിലെ സജീവ സാമൂഹിക പ്രവർത്തനായിരുന്നു മരണപ്പെട്ട മനാഫ്. ബ്ലഡ് ഡോണേഴ്യ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു.

Story Highlights: Young man died in an accident in Aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here