Advertisement

സിംസണിന് സ്വപ്ന സാക്ഷാത്കാരം; ഒടുവില്‍ ബാബു ആന്‍റണിയെ നേരിൽ കണ്ടു

July 6, 2022
Google News 1 minute Read

ഒടുവില്‍ ബാബു ആന്‍റണിയും സിംസണും നേരില്‍ കണ്ടു. ഫ്ളവേഴ്സ് ഒരുകോടിയുടെ ഇരുനൂറ്റിപ്പത്താം എപ്പിസോഡിലാണ് സിംസണ്‍ ബാബു ആന്‍റണിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ആനകുത്തി മറിച്ചിട്ട ബസിനടിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ നിന്ന് അസാധാരണ തിരിച്ചുവരവ് നടത്തിയ ആളാണ് തൃശൂര്‍ പാവറട്ടി സ്വദേശിയായ സിംസണ്‍. തൃശൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ഫ്ളവേഴ്സ് ഒരു കോടി മത്സരാര്‍ത്ഥിയായെത്തിയ സിംസണ്‍ തന്‍റെ ശേഷിക്കുന്ന ആഗ്രഹങ്ങളില്‍ ചിലത് പങ്കുവച്ചു. ഒന്ന് നടന്‍ ജയസൂര്യയെ നേരില്‍ കാണണമെന്നായിരുന്നു. മറ്റൊന്ന് ബാബു ആന്‍റണിയെ കാണണമെന്നും. നടന്‍ ജയസൂര്യയെ അദ്ദേഹത്തിന് നേരത്തെ കാണാനായി. ഇപ്പോള്‍ ബാബു ആന്‍റണിയുമായുള്ള കൂടിക്കാഴ്ചയും സാധ്യമായി. തന്‍റെ ഇഷ്ടതാരത്തെ മുന്നില്‍ കിട്ടിയപ്പോള്‍ സിംസണ്‍ സമ്മാനിച്ചത് താന്‍ നിര്‍മ്മിച്ച കൊന്തയും നക്ഷത്രവുമാണ്.

പാവറട്ടി സ്വദേശിയായ സിംസണ് 2012 ഫെബ്രുവരി പതിനാറിനുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. സിംസണ്‍ സഞ്ചരിച്ചിരുന്ന ബസ് കേച്ചേരി പെരുമണ്ണിനടുത്ത് ഇടഞ്ഞ ആന കുത്തി മറിച്ചിടുകയായിരുന്നു. ബസിനടിയില്‍പ്പെട്ട സിംസണ് ഗുരുതരമായി പരിക്കേറ്റു. ഉയര്‍ത്താനുള്ള നാല് തവണ നടത്തിയ ശ്രമത്തിലും ബസ് സിംസന്‍റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അസാധാരണമായ മനക്കരുത്തിനാല്‍ ജീവിത വഴിയിലേക്ക് തിരിച്ചെത്തുകയായിരുന്നു സിംസണ്‍.

അപകടത്തിനു മുന്പുള്ള കാലത്ത് കുന്നംകുളം ഗുരുവായൂര്‍ മേഖലയിലെ തിയേറ്ററുകളുടെ ആരവങ്ങളില്‍ സിംസന്‍റെ ശബ്ദവുമുണ്ടായിരുന്നു. ബാബു ആന്‍റണിയോടായിരുന്നു ഏറ്റവും പ്രിയം. മക്കളായ എല്‍നയും ലെനയും പാവറട്ടിയെ പാപ്പാ ഫ്രെയിംസിലെ സുഹൃത്തുക്കളും സിംസണൊപ്പം ബാബു ആന്‍റണിയെ കാണാനെത്തിയിരുന്നു. ബാബു ആന്‍റണിയുടെ ഭാര്യ ഈവ്ജെനിയ ആന്‍റണിയും മക്കളായ ആര്‍തറും അലക്സും ആരാധകനെ ഹൃദയപൂര്‍വം സ്വീകരിച്ചു. സിംസന്‍റെ ഭാര്യ നിഷ ബാബു ആന്‍റണിയോട് ഫോണില്‍ സംസാരിച്ചു. തൃശൂരില്‍ വീണ്ടുമെത്തുമ്പോള്‍ വീട്ടിലേക്ക് വരുമെന്നായിരുന്നു സിംസണ് ബാബു ആന്‍റണിയുടെ ഉറപ്പ്.

Story Highlights: A dream come true moment for Simson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here