ബ്രിട്ടണില്‍ നിന്ന് കാല്‍നടയായി സൗദിയിലേക്ക്; ഹജ്ജ് നിര്‍വഹിക്കാന്‍ ആദം താണ്ടിയത് 6500 കി.മീ ദൂരം

പുണ്യകര്‍മമായ ഹജ്ജ് നിര്‍വഹിക്കാന്‍ കാല്‍നടയായി യാത്ര തിരിച്ച് ബ്രിട്ടിഷ് തീര്‍ത്ഥാടകന്‍. നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, തുര്‍ക്കി, ലെബനന്‍, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് 52കാരനായ ആദം മുഹമ്മദ് ഹജ്ജിന് കാല്‍നടയായി യാത്ര തിരിച്ചത്. 11 മാസവും 26 ദിവസവുമെടുത്ത് 6500 കിലോമീറ്ററാണ് ആദം മുഹമ്മദ് ബ്രിട്ടണില്‍ നിന്ന് സൗദി അറേബ്യയിലെത്തിയത്.(british pilgrim walk from the uk to saudi for hajj)
ഒരു ദിവസം ശരാശരി 17.8 കിലോമീറ്റര്‍ നടന്ന് ജൂണ്‍ 26നാണ് ആദം മുഹമ്മദ് മക്കയിലെ ആയിഷ മസ്ജിദിലെത്തിയത്. സൗദിയിലെത്തിയ അദ്ദേഹത്തെ യുകെയില്‍ നിന്നെത്തിയ മക്കളെയും ഹജ്ജ് തീര്‍ത്ഥാടകരും പ്രദേശവാസികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
‘എന്റെ യാത്ര പൂര്‍ത്തിയാക്കിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മഹത്തായ സ്‌നേഹത്തില്‍ ഞാന്‍ മതിമറന്നു. ഹജ്ജ് നിര്‍വഹിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. അതെന്റെ ഏറ്റവും വലിയ സ്വപ്നമാണ്.ആദം മുഹമ്മദ് പറഞ്ഞു.

‘ഈ യാത്ര സാധ്യമാക്കിയതിനും ഹജ്ജ് നിര്‍വഹിക്കാനുള്ള എന്റെ ലക്ഷ്യം സാക്ഷാത്കരിച്ചതിനും ഞാന്‍ അല്ലാഹുവിന് നന്ദി പറയുന്നു. ഇതെനിക്ക് എളുപ്പമുള്ള യാത്രയായിരുന്നില്ല. അല്ലാഹുവിനുവേണ്ടി എല്ലാ ത്യജിക്കുകയായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ തന്നെ ഒരു സംഘടനയുടെ സഹായവും നാട്ടുകാരില്‍ നിന്നുള്ള സംഭാവനയും ഹജ്ജ് തീര്‍ത്ഥാടനത്തിന് അദ്ദേഹത്തിന് ലഭിച്ചു. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി രണ്ട് മാസമാണ് വേണ്ടിവന്നത്.
Read Also: മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല; ഫ്രാന്‍സിസ് മാര്‍പാപ്പ
ഇറാഖി-കുര്‍ദിഷ് വംശജനായ ആദം മുഹമ്മദ് 2021 ഓഗസ്റ്റ് 1നാണ് ബ്രിട്ടണിലെ വോള്‍വര്‍ഹാംപ്ടണിലെ വീട്ടില്‍ നിന്ന് പുണ്യയാത്ര ആരംഭിച്ചത്. സ്വന്തമായി നിര്‍മിച്ച ഉന്തുവണ്ടിക്ക് സമാനമായ വാഹനത്തിലായിരുന്നു ആദം വസ്ത്രമടക്കമുള്ള തന്റെ സാധനങ്ങള്‍ സൂക്ഷിച്ചത്. ഭക്ഷണമുണ്ടാക്കാനും ഉറങ്ങാനും ഈ വാഹനമാണ് ആദം ഉപയോഗിച്ചിരുന്നത്. കാലാവസ്ഥയും ചെറിയ യാത്രാ ബുദ്ധിമുട്ടും ഒഴിച്ചാല്‍ മക്കയിലേക്കുള്ള യാത്ര വളരെ സുഗമമായിരുന്നെന്ന് ആദം മുഹമ്മദ് അറബ് ന്യൂസിനോട് പറഞ്ഞു.
Story Highlights: british pilgrim walk from the uk to saudi for hajj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here