പയ്യന്നൂര്‍ ഫണ്ട് തിരിമറി വിവാദം; വിശദീകരണവുമായി വീണ്ടും സിപിഐഎം

കണ്ണൂര്‍ പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സിപിഐഎം. പാര്‍ട്ടി ഏതാവശ്യത്തിനായി പണം പിരിച്ചാലും അക്കാര്യം നടപ്പാക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍ വിശദീകരിച്ചു. ഇടതുഭരണം രാജ്യത്തിന് മാതൃകയാകുന്നത് സഹിക്കാനാവാത്തവര്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.(cpim explanation in payyannur fund controversy)
പയ്യന്നൂര്‍ ഫണ്ട് തിരിമറി വിവാദത്തില്‍ നേതൃത്വത്തിന്റെ നിലപാടാണ് ശരിയെന്ന് ആവര്‍ത്തിക്കുകയാണ് സിപിഐഎം. രക്തസാക്ഷി ഫണ്ടിലടക്കം ക്രമക്കേട് നടന്നുവെന്ന പരാതി മറികടക്കാനായെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തെത്തി. പ്രചരിപ്പിക്കുന്നത് അപവാദങ്ങളാണ്. ഏത് ആവശ്യത്തിനായി പണം പിരിച്ചാലും അക്കാര്യം നടപ്പാക്കും ചിലപ്പോള്‍ കാലതാമസം വന്നേക്കാം. കോണ്‍ഗ്രസിനെപ്പോലെയല്ല സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.
Read Also: AKG Centre Attack: എ കെ ജി സെന്റര്‍ ആക്രമണം സിപിഐഎം ആഘോഷമാക്കുന്നു: വി ഡി സതീശന്‍
അതേസമയം ക്രമക്കേട് വിവാദത്തില്‍ പരാതിക്കാരുടെ കണക്ക് നിരാകരികരിക്കുന്ന റിപ്പോര്‍ട്ട് ഏരിയ പരിധിയിലുള്ള എല്ലാ ലോക്കല്‍ കമ്മിറ്റികളിലും അവതരിപ്പിച്ചു. എന്നാല്‍ ലോക്കല്‍ കമ്മിറ്റികളിലെ അതൃപ്തിക്ക് പരിഹാരമില്ല. തിങ്കളാഴ്ച ധനരാജ് രക്തസാക്ഷി ദിനാചരണം നടക്കാനിരിക്കെ അണികളുടെ പ്രതിഷേധം കൈവിടാതിരിക്കാനുള്ള ശ്രമങ്ങളും ഈര്‍ജിതമാണ്.
Story Highlights: cpim explanation in payyannur fund controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here