കാലവർഷം ശക്തം; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാലവർഷം ശക്തമായി തുടരുന്നതിനാൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും മഴ ശക്തമാണ്. ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. മൂന്നാർ പോലീസ് സ്റ്റേഷന് സമീപം ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാൻ ആയില്ല.
Read Also: കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. ഒപ്പം ഗുജറാത്ത് തീരം മുതൽ കർണ്ണാടക തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഒഡീഷക്കും ഛത്തിസ്ഗഡിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Story Highlights: Holiday schools and colleges in Idukki district tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here