യുട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ യുട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ( sooraj palakkaran anticipatory bail today )
കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ജാമ്യാപേക്ഷയിൽ എതിർപ്പറിയിക്കാൻ സമയം നൽകിയ കോടതി, ഇരയായ യുവതിയെ സ്വമേധയാ കക്ഷി ചേർത്തിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്.
തിങ്കളാഴ്ചയാണ് സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവയ്ക്കുന്നത്. ഹർജിയിൽ ഇരയായ യുവതിയെ കോടതി കക്ഷി ചേർത്തു. എന്നാൽ കേസിൽ അറസ്റ്റ് തടയണമെന്ന സൂരജ് പാലാക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചതാണ് കേസിനാധാരം. യുവതി നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടിക ജാതി – പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.
Story Highlights: sooraj palakkaran anticipatory bail today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here