Advertisement

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 1.20 ലക്ഷം കുട്ടികള്‍

July 7, 2022
Google News 3 minutes Read
1.20 lakh children were newly admitted to government schools in Kerala

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 1.20 ലക്ഷം കുട്ടികളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അദ്ധ്യയനവര്‍ഷത്തെ 6-ാം പ്രവൃത്തിദിന കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരില്‍ ഈ അധ്യയനവര്‍ഷം ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. കഴിഞ്ഞ അധ്യയനവര്‍ഷം ഉണ്ടായിരുന്ന കുട്ടികള്‍ക്കു പുറമെ, പൊതുവിദ്യാലയങ്ങളില്‍ 1,19,970 കുട്ടികള്‍ പുതുതായി വന്നു ചേര്‍ന്നു. 2 മുതല്‍ 10 വരെ ക്ലാസുകളിലായാണ് 1,19,970 കുട്ടികള്‍ എത്തിയത്. ഇതില്‍ 44,915 പേര്‍ സര്‍ക്കാര്‍ സ്കൂളുകളിലും 75,055 പേര്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലുമാണ് അഡ്മിഷൻ എടുത്തത്. ( 1.20 lakh children were newly admitted to government schools in Kerala )

കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.35%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.25%) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വര്‍ദ്ധനയാണ് ഉള്ളത്. എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു.

Read Also: സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം നൽകിയതിനെതിരെ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഏറ്റവുമധികം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയത് 5-ാം ക്ലാസിലും (32,545) തുടര്‍ന്ന് 8-ാം ക്ലാസിലുമാണ് (28,791). പുതുതായി പ്രവേശനം നേടിയവരില്‍ ഏകദേശം 24 ശതമാനം കുട്ടികള്‍ അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും വന്നവരും ശേഷിക്കുന്ന 76 ശതമാനം പേര്‍ മറ്റിതര സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നുള്ളവരുമാണ്.

202-223 അധ്യയനവര്‍ഷം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം യഥാക്രമം ആകെ കുട്ടികളുടെ 9.8% ഉം 1.8% ഉം ആണ്. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളില്‍ 57% (21,83,908) പേര്‍ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവരും 43% (16,48,487) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

Story Highlights: 1.20 lakh children were newly admitted to government schools in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here