Advertisement

India’s Cannabis Capital : കഞ്ചാവ് കടത്ത് കേസിൽ വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളികൾ

July 7, 2022
Google News 2 minutes Read
93 malayalis vizag central jail cannabis

കഞ്ചാവ് കടത്തുകേസിൽ ആന്ധ്രയിൽ അറസ്റ്റിലാകുന്നത് അധികവും മലയാളി യുവാക്കൾ. വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളി യുവാക്കളാണ്. ജാമ്യം ലഭിച്ചിട്ടും ജാമ്യത്തുക കെട്ടിവെക്കാനില്ലാത്തതിനാൽ 46 പേർ ജയിലിൽ തുടരുന്നു. ( 93 malayalis vizag central jail cannabis )

പാടേരുവിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിക്കപ്പെടുന്നവർ തടവിൽ കഴിയുന്നത് വിശാഖപട്ടണം സെൻട്രൽ ജയിലിലാണ്. കഞ്ചാവുകടത്തിയതിന് 93 പേർ നിലവിൽ ഇവിടെ റിമാൻഡിൽ ഉണ്ട്. ഇതിൽ 46 പേർക്ക് കോടതി ജാമ്യം അനുവദിച്ചിട്ടും തുക കെട്ടിവെക്കാനില്ലാത്തതിനാൽ ജയിലിൽ തുടരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളാണ് അകത്താകുന്നതെന്ന് വ്യക്തമാണ്.

വിശാഖപട്ടണം ചെന്നൈ റൂട്ടിലൂടെ കഞ്ചാവ് കടത്തുന്നവരാണ് പിടിക്കപ്പെടുന്നത്. ആഢംബര ജീവിതവും വരുമാനവും സ്വപ്നം കാണുന്ന ചെറുപ്പക്കാർ എളുപ്പം ധനം സമ്പാദിക്കാനുള്ള മാർഗമായി കഞ്ചാവ് കടത്ത് തെരഞ്ഞെടുക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Read Also: India’s Cannabis Capital: ഇന്ത്യയുടെ കഞ്ചാവ് തലസ്ഥാനത്തേയ്ക്ക് 24 അന്വേഷണ പരമ്പര; മലയാളികളുടെ നേതൃത്വത്തിൽ കഞ്ചാവ് തോട്ടങ്ങൾ

കഞ്ചാവ് കടത്തുന്നവരെ മാത്രമാണ് അധികൃതർക്ക് പിടികൂടാൻ സാധിക്കുന്നത്. കഞ്ചാവ് കടത്തിനായി മുതൽമുടക്കുന്നവരെ പിടികൂടാൻ പൊലീസിനും എക്‌സൈസിനും സാധിക്കാറില്ല.

Story Highlights: 93 malayalis vizag central jail cannabis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here