Advertisement

കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിർദേശം

July 7, 2022
Google News 1 minute Read

മഴയെ തുട‍ര്‍ന്ന് കക്കയം ഡാം തുറന്നു വൈകിട്ട് അഞ്ചരയോടെയാണ് ഡാമിൻ്റെ ഷട്ട‍ര്‍ മൂന്ന് അടി ഉയ‍ര്‍ത്തി വെള്ളം ഒഴുക്കി വിടാൻ ആരംഭിച്ചത്. ഡാം തുറന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടര അടി വരെ ഉയരാൻ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലമുള്ളവ‍ര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃത‍ര്‍ അറിയിച്ചു.

Read Also: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 11 ജില്ലകളിൽ യല്ലോ അലേർട്ട്

നിലവിൽ കക്കയം ഡാമിൽ റെഡ് അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അല‍ര്‍ട്ട് നിലവിലുണ്ട്. നിലവില്‍ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Story Highlights: kakkayam dam opened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here