മികച്ച നിയമസഭാ സാമാജികനൊപ്പം ശ്രീനിജിൻ കഴിവുറ്റ ഫോട്ടോഗ്രാഫറും: കെ.കെ.ശൈലജ

മികച്ച നിയമസഭാ സാമാജികനൊപ്പം ശ്രീനിജിൻ കഴിവുറ്റ ഒരു ഫോട്ടോഗ്രാഫർ കൂടെയാണെന്ന് കെ.കെ.ശൈലജ എംഎൽഎ. സംസ്ഥാന വന മത്സോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന അഡ്വ.പി.വി.ശ്രീനിജിൻ എംഎൽഎയുടെ ഫോട്ടോ പ്രദർശനത്തിൽ സന്ദർശിച്ച ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു മുൻമന്ത്രികൂടിയായ ശൈലജയുടെ പ്രതികരണം ( pv sreenijin photo exhibition ).
ഫ്രെയ്മുകൾക്ക് അപ്പുറവും ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നവയാണ് ശ്രീനിജിൻ്റെ ചിത്രങ്ങൾ. ഇനിയുമേറെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പകർത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും ശൈലജ ആശംസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാന വന മത്സോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന അഡ്വ.പി വി ശ്രീനിജിൻ എംഎൽഎയുടെ ഫോട്ടോ പ്രദർശനം സന്ദർശിച്ചു.
മികച്ച നിയമസഭാ സാമാജികനൊപ്പം ശ്രീനിജിൻ കഴിവുറ്റ ഒരു ഫോട്ടോഗ്രാഫർ കൂടെയാണെന്നത് ഓരോ ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ഫ്രെയ്മുകൾക്ക് അപ്പുറവും ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നവയാണ് ശ്രീനിജിൻ്റെ ചിത്രങ്ങൾ…
ഇനിയുമേറെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പകർത്താൻ അദ്ദേഹത്തിന് കഴിയട്ടെ…
ശ്രീനിജിന് എല്ലാവിധ ആശംസകളും…
Story Highlights: k k shailaja visit pv sreenijin photo exhibition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here