അട്ടപ്പാടി മധു കേസ്; വിചാരണ വീണ്ടും മാറ്റി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുകേസില്‍ വിചാരണ വീണ്ടും മാറ്റിവെച്ചു.ഈ മാസം 18ലേക്കാണ് വിചാരണ മാറ്റിയത്. പുതിയ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷമാണ് വിചാരണക്ക് വീണ്ടും തുടക്കമാകുന്നത്.(trial postponed in madhu case attappadi)
കേസില്‍ പുതിയ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്നുമുളള മധുവിന്റെ അമ്മയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയ കാര്യം ഇന്നാണ് രേഖാമൂലം കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതിക നടപടി പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് വരുന്ന 18ന് വിചാരണ വീണ്ടും തുടങ്ങാന്‍ തീരുമാനമായത്.
Read Also: അട്ടപ്പാടി മധു കേസ് : സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു; പകരം ചുമതല രാജേഷ് എം മേനോന്
കേസിലെ 122 സാക്ഷികള്‍ക്കും വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടുളള സമന്‍സുകള്‍ കോടതി അയച്ച് തുടങ്ങിയിട്ടുണ്ട്. നേരത്തെ വിചാരണാവേളയില്‍ രണ്ട് സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറിയതിനെതുടര്‍ന്നാണ് വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരം നേരത്തെ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ച ശേഷമാണ് കോടതി നടപടികള്‍ തുടങ്ങുന്നത്.
Story Highlights: trial postponed in madhu case attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here