Advertisement

യുക്രൈന് സഹായം; കവചിത വാഹനങ്ങൾ നൽകുമെന്ന് കാനഡ

July 8, 2022
Google News 2 minutes Read

റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിരോധത്തിൽ യുക്രൈന് സഹായവുമായി കാനഡ. യുക്രൈനിലേക്ക് 39 ജനറൽ ഡൈനാമിക്സ് നിർമ്മിത കവചിത വാഹനങ്ങൾ അയയ്ക്കുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ഈ വേനൽക്കാലത്ത് വാഹനങ്ങളുടെ വിതരണം ആരംഭിക്കും.

ഈ വർഷം ഏപ്രിലിൽ കാനഡയുടെ ബജറ്റിൽ അനുവദിച്ച 500 ദശലക്ഷം കനേഡിയൻ ഡോളർ സൈനിക പിന്തുണയുടെ ഭാഗമാണ് ഈ കവചിത വാഹനങ്ങൾ. കനേഡിയൻ സായുധ സേനയ്‌ക്കായി 360 വാഹനങ്ങൾക്കുള്ള പ്രത്യേക മൾട്ടി-ബില്യൺ ഡോളർ കരാറിന് പുറമെയാണ് യുക്രൈനിലേക്കുള്ള കവചിത വാഹന കരാർ എന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

ലണ്ടൻ ആസ്ഥാനമായുള്ള ഒരു ജനറൽ ഡൈനാമിക്സ് പ്ലാന്റിൽ നിർമ്മിച്ച കവചിത കോംബാറ്റ് സപ്പോർട്ട് വെഹിക്കിൾ സൈനികരെ കൊണ്ടുപോകാനും, ആംബുലൻസുകളായും, മെയിന്റനൻസ്, റിക്കവറി വാഹനങ്ങളായും ഉപയോഗിക്കാം.

Story Highlights: Canada To Send Armored Vehicles To Ukraine As Russia Intensifies Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here