പുൽവാമിയിൽ അൽ ബാദര്‍ ഭീകരനെ പിടികൂടി സൈന്യം

പുൽവാമിയിൽ ഭീകരവാദി അറസ്റ്റിൽ. അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദിയാണ് അറസ്റ്റിൽ ആയത്. അവന്തിപ്പോര പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഷോപ്പിയാനിലെ സൈനപോരയിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീർ അഹമ്മദാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read Also: രാജ്യത്തിന് മഹാരഥന്മാർ നൽകിയ അടിത്തറയാണ് ഇന്ത്യൻ ഭരണഘടന; ഫെയ്സ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ
തെക്കൻ കശ്മീർ ജില്ലയിലെ ബെയ്ഗുണ്ടിൽ ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പ്രദേശത്ത് ചെക്ക് പോയിന്റ് സ്ഥാപിച്ചതായി പോലീസ് വക്താവ് പറഞ്ഞു.
Story Highlights: J-K: ‘Hybrid terrorist’ of Al-Badr arrested in Pulwama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here