Advertisement

രാജ്യത്തിന് മഹാരഥന്മാർ നൽകിയ അടിത്തറയാണ് ഇന്ത്യൻ ഭരണഘടന; ഫെയ്സ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

July 7, 2022
Google News 3 minutes Read
Saji Cheriyan's resignation, Shafi Parambil with Facebook post

വിശ്വാസിക്ക് ഗീതയും ഖുറാനും ബൈബിളും പോലെ രാജ്യത്തിന് മഹാരഥന്മാർ നൽകിയ അടിത്തറയാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ( Saji Cheriyan’s resignation, Shafi Parambil with Facebook post )

” 1946 ഡിസംബർ 9ന് നടത്തിയ ആദ്യത്തെ സിറ്റിങ് തൊട്ട് 1950 ജനുവരി 24 വരെയുള്ള 2 വർഷവും 11 മാസവും 17 ദിവസത്തിനുമിടെ 11 സെഷനുകളിലായി 166 ദിവസങ്ങളിലായി ഒറ്റ ശബ്ദം പോലും ബ്രിട്ടീഷുകാരുടേതല്ലാത്ത, 389 പേരും ആദ്യവും പിന്നീട് 299 പേരും, ആയിരക്കണക്കിന് മണിക്കൂറുകൾ യോഗം ചേർന്ന് ഈ നാടിന്റെ വൈവിധ്യങ്ങളെ കാത്ത്‌, നിലവിൽ വരുമ്പോൾ 395 ആർട്ടിക്കിൾസും 22 ഭാഗങ്ങളും 8 ഷെഡ്യൂളുകളും, 1,45,000 വാക്കുകളിൽ വിശ്വാസിക്ക് ഗീതയും ഖുറാനും ബൈബിളും പോലെ രാജ്യത്തിന് മഹാരഥന്മാർ നൽകിയ അടിത്തറയാണ് ഇന്ത്യൻ ഭരണഘടന”. – ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: 2 തീവ്രവാദികൾ, 2 പേർക്കും ബിജെപി ബന്ധം.; വെറുപ്പ് വെറുപ്പിനെ തേടുന്നു; ഷാഫി പറമ്പിൽ

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി
പിണറായി വിജയൻ ഏറ്റെടുക്കും. പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കുമെന്നാണ് വിവരം. ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ്, ഫിഷറീസ് സര്‍വകലാശാല, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര അക്കാദമി, കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, യുവജനകാര്യം എന്നിവയുടെ ചുമതലയാണ് സജി ചെറിയാനുണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജി വയ്ക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.

അതേസമയം, ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് രാജി പ്രഖ്യാപനം ഉണ്ടായത്.

Story Highlights: Saji Cheriyan’s resignation, Shafi Parambil with Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here