2 തീവ്രവാദികൾ, 2 പേർക്കും ബിജെപി ബന്ധം.; വെറുപ്പ് വെറുപ്പിനെ തേടുന്നു; ഷാഫി പറമ്പിൽ

ജമ്മുകശ്മീരിൽ പിടിയിലായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരവാദിയും, മുഹമ്മദ് നബിക്കെതിരെ വിവാദപരമായ പരാമർശം നടത്തിയ ബി ജെ പി വക്താവ് നുപുർ ശർമ്മയെ പിന്തുണച്ച തയ്യല്‍ക്കാരനായ യുവാവിനെ കൊലപ്പെടുത്തിയവർക്കും ബിജെപി ബന്ധമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. 2 തീവ്രവാദികൾ, 2 പേർക്കും ബിജെപി ബന്ധം.;വെറുപ്പ് വെറുപ്പിനെ തേടുന്നുവെന്നാണ് ഷാഫി പറമ്പിൽ തന്റെ ഫേസ്‍ബുക്കിലൂടെ പോസ്റ്റ് ചെയ്‌തത്.രണ്ടു ഭീകരവാദികളുടെയും ബിജെപി ബന്ധം ഫോട്ടോ സഹിതമാണ് ഷാഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.(shafi parambil against bjp udaipur and jammu terrorist issue)

അതേസമയം നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ താലിബ് ഹുസൈന്‍ ഷാ എന്നയാള്‍ ബിജെപി നേതാവാണെന്ന് ആരോപിക്കുന്ന ചിത്രങ്ങളാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പങ്കുവച്ചത്. പിടിയിലായ താലിബ് ഹുസൈന്‍ ഷാ അമിത് ഷായുടെ ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. ഭീകരവാദികള്‍ ബിജെപിയുടെ ഐടി സെല്‍ അംഗങ്ങളാണെന്ന കുറിപ്പോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വീറ്റ്. ബിജെപിയുടെ ഐടി സെല്‍ ദേശീയ ചുമതല വഹിക്കുന്ന അമിത് മാളവ്യയേയും തൃണമൂല്‍ പരിഹസിച്ചു.
അതേസമയം തയ്യൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ റിയാസ് അട്ടാരി, മുഹമ്മദ് ഗൗസ് എന്നിവർ ബി ജെ പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിരുന്നു. കൊലപാതകം നടത്തുന്നതിന് വളരെ മുമ്പുതന്നെയാണ് പ്രതികളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു ശ്രമം ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
Story Highlights: shafi parambil against bjp udaipur and jammu terrorist issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here