കെ കെ ശൈലജക്കെതിരെ ‘കാട്ടുകള്ളി മുദ്രാവാക്യം’ പരാതി നൽകി എൽഡിഎഫ്

കൊട്ടിക്കലാശത്തില്‍ ശൈലജക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. കാട്ടുകള്ളി മുദ്രാവാക്യത്തിനെതിരെ ഇലക്ഷൻ കമ്മീഷനും കളക്ടർക്കും പരാതി നൽകി എൽഡിഎഫ്. യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് വടകര അഞ്ചുവിളക്കിന് സമീപം. കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് അധിക്ഷേപിച്ചത്.
സംഭവത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പരാതി നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി.ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യുഡിഎഫ് നടത്തിയതെന്ന് എൽഡിഎഫ് ആരോപിച്ചു. പൊതു സമൂഹത്തിനിടയില്‍ ശക്തമായ എതിര്‍പ്പ് യു.ഡി.എഫിന്റെ ഇത്തരം അപവാദ പ്രചാരണത്തിനെതിരെ ഉയര്‍ന്നു വരികയാണ് ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
Story Highlights : Case Against UDF on Vadakara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here