Advertisement

‘പാർട്ടി ലക്ഷ്യം ഭരണഘടനാ സംരക്ഷണം’; രാജി നടപടി ഉചിതം; കോടിയേരി ബാലകൃഷ്ണൻ

July 8, 2022
Google News 2 minutes Read

പാർട്ടി പ്രവർത്തിക്കുന്നത് ഭരണഘടനാ തത്വങ്ങൾ അനുസരിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സജി ചെറിയാൻ രാജിവച്ച നടപടി ഉചിതമെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.രാജിവച്ചതിലൂടെ സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചു. വീഴ്‌ച പറ്റിയെന്ന് സജി ചെറിയാന് മനസിലായി. (kodiyeri balakrishan supports saji cheriyan resignation)

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

രാജിയിലൂടെ ഉന്നത ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ചു. പുതിയ മന്ത്രിയെ ചുമതലപ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും വകുപ്പ് മാറ്റങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. ഏരിയ വിശദീകരണ യോഗം അടുത്തയാഴ്‌ച നടക്കും.

സിപിഐഎം നിലകൊളളുന്നത് ഭരണഘടന മൂല്യങ്ങൾക്ക് വേണ്ടിയാണ്. സിപിഐഎം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. പാർട്ടി മുന്നോട്ട് വയ്ക്കുന്നത് ഭരണഘടനയാണ്. ഭരണഘടനാ സംരക്ഷണമാണ് പാർട്ടി ലക്ഷ്യം. എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടികൂടാന്‍ സമയമെടുക്കുമെന്നും പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: kodiyeri balakrishan supports saji cheriyan resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here