Advertisement

‘പി.ടി ഉഷക്ക് രാജ്യസഭാംഗമാവാന്‍ തന്നെക്കാള്‍ യോഗ്യത ഉണ്ടെടോ’; എളമരം കരീമിനെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍

July 8, 2022
Google News 3 minutes Read
sandeep warrier criticise elamaram kareem on remarks against pt usha

സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍.പി ടി ഉഷയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ എളമരം കരീം രംഗത്തെത്തിയിരുന്നു. ഇതിലാണ് സന്ദീപ് വാര്യരുടെ വിമര്‍ശനം. എളമരം കരീം എന്ന മേല്‍വിലാസത്തില്‍ കത്തയച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലെത്തുമോ സിപിഎം ഓഫീസിലെത്തുമോ എന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.(sandeep warrier criticise elamaram kareem on remarks against pt usha)

‘പിടി ഉഷക്ക് രാജ്യസഭാംഗമാവാന്‍ തന്നെക്കാള്‍ യോഗ്യത ഉണ്ടെടോ കരീമേ. എന്താണെന്നറിയാമോ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേല്‍വിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടില്‍ കൃത്യമായി എത്തുമായിരുന്നു. എളമരം കരീം, ഇന്ത്യ എന്ന മേല്‍ വിലാസത്തില്‍ കത്ത് വന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ കൊടുക്കണോ സിപിഎം ആപ്പീസില്‍ കൊടുക്കണോ അതോ എന്‍ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം.

തൊഴിലാളി വര്‍ഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകള്‍ കൊണ്ട് വന്ന സുവര്‍ണ ചരിത്രമാണ്. സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാര്‍ട്ടി ചീട്ടില്‍ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത്’. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ വിമര്‍ശനം.

Read Also: എസ്ഡിപിഐ വോട്ടിനായി ഇടതും വലതും വിലപേശുകയാണ്; വേണ്ടെന്ന് പറയാന്‍ തയ്യാറാണോ? സന്ദീപ് വാര്യര്‍

സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു എളമരം കരീമിന്റെ വാക്കുകള്‍. പി ടി ഉഷയുടെ പേരെടുത്ത് പറയാത്ത വിമര്‍ശനത്തില്‍, ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞു.

Story Highlights: sandeep warrier criticise elamaram kareem on remarks against pt usha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here