Advertisement

‘വീട്ടിലേക്ക് മടങ്ങുന്നു’; പോസ്റ്റ് പങ്കുവച്ച് സഞ്ജു സാംസൺ

July 8, 2022
Google News 2 minutes Read
sanju samson facebook post viral

ഇംഗ്ലണ്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയാണെന്നറിയിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നുള്ളൂ. ആ കളി താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതുമില്ല. ഇതോടെയാണ് സഞ്ജു നാട്ടിലേക്ക് മടങ്ങുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ താരം ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. (sanju samson facebook post viral)

അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ഓപ്പണറായി കളിച്ച സഞ്ജു രാജ്യാന്തര കരിയറിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിൽ നടന്ന പരിശീലന ടി-20 മത്സരങ്ങളിലും സഞ്ജു കളിച്ചു. രണ്ട് കളിയിലും ഓപ്പണിംഗ് റോളിലെത്തിയ സഞ്ജു ആദ്യ കളിയിൽ 38 റൺസ് നേടിയപ്പോൾ രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി.

മത്സരത്തിൽ ഇന്ത്യ 50 റൺസിനു വിജയിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പോരാട്ടം 148 റൺസിൽ അവസാനിച്ചു. ടി-20 ​ഫോ​ർ​മാ​റ്റി​ലെ​ ​ത​ന്റെ​ ​ആ​ദ്യ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യും​ ​നാ​ലു​വി​ക്ക​റ്റും​ ​സ്വ​ന്ത​മാ​ക്കി​യ​ ഓൾറൗണ്ടർ ഹാർദിക് ​പാ​ണ്ഡ്യ​യാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​വി​ജ​യ​മൊ​രു​ക്കി​യ​ത്.

Read Also: ഹാർദിക് തിളങ്ങി; ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ

സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പന്ത് കൊണ്ടും ബാറ്റുകൊണ്ടും മിന്നുന്ന പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ചവെച്ചത്. പാണ്ഡ്യ(33 പന്തുകളിൽ 51 റൺസ്), സൂര്യകുമാർ യാദവ്(39), ദീപക് ഹൂഡ(33), രോഹിത് ശർമ്മ(24), അക്സർ പട്ടേൽ(17), ദിനേഷ് കാർത്തിക് (11) എന്നിവരുടെ മികവിലാണ് ഇന്ത്യ 198 എന്ന സ്‌കോറിൽ എത്തിയത്.

ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ, മൊയിൻ അലി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിംഗ്സ് 19.3 ഓവറിൽ അവസാനിച്ചു. 148 റൺസ് ടീം ഓൾ ഔട്ടായി. 36 റൺസ് നേടിയ മൊയിൻ അലി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചു നിന്നത്. ഹാർദിക്കിന് പുറമേ അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ, എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, ഭുവനേ​ശ്വ​റി​നും​ ​ഹ​ർ​ഷ​ലി​നും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​ല​ഭി​ച്ചു.

Story Highlights: sanju samson facebook post viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here