Advertisement

‘രണ്ടാം ഇന്നിങ്സിലെ ആദ്യ വിക്കറ്റ് പോയി’; കൊന്തയ്ക്ക് ഭയങ്കര ശക്തിയാണ്; ഉഷ ജോർജ് ട്വന്റിഫോറിനോട്

July 8, 2022
Google News 2 minutes Read

പീഡന പരാതിയില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഉഷ ജോര്‍ജ് പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെ ഉഷ ജോര്‍ജിന്റെ പ്രതികരണം വലിയ രീതിയില്‍ പ്രചരിക്കുകയും ട്രോളുകള്‍ ഇറങ്ങുകയും ചെയ്തിരുന്നു. വിഷയയുമായി ബന്ധപ്പെട്ട് ഉഷ ജോർജ് ട്വന്റിഫോറിനൊട് പ്രതികരിക്കുകയായിരുന്നു.(usha george about saji cheriyan resignation)

‘മനസ് നൊന്തുള്ള പറച്ചിലായിരുന്നത് കൊണ്ടാവാം പറഞ്ഞ കാര്യങ്ങൾ ശരിയാത്. ആരും രാജി വയ്ക്കണമെന്ന ഒരു ഉദ്ദേശത്തോടും കൂടിയല്ല അത് പറഞ്ഞത്. പക്ഷെ രാജി പ്രതീക്ഷിക്കാതെ വന്നു. ഒരുപാട് പേർ പറഞ്ഞു ഉഷ ചേച്ചി പ്രാർത്ഥിച്ചിട്ടാണ് എല്ലാ കാര്യങ്ങളും അതുപോലെ നടക്കുന്നത്. അതുപോലെ അലറി വിളിച്ചുള്ള ഒരു പ്രാർത്ഥനയായിരുന്നു. മാതാവ് അതിന് തന്ന ഉത്തരമാണ് അത്. പിന്നെ ജോർജ് തെറ്റുകാരനല്ലെന്ന് ജനത്തെ അറിയിക്കണം, അതിന് മാതാവ് എനിക്ക് തന്ന വലിയൊരു അനുഗ്രഹമാണ്. കൊന്തയ്ക്ക് ഭയങ്കര ശക്തിയാണ്. ഞാൻ ഒരിക്കലും ചാനലിന് മുന്നിൽ വരാറില്ല.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ശാപവാക്കുകൾ പറയേണ്ട സാഹചര്യമുണ്ടാകാതിരിക്കട്ടെ. ഒരു മുഖ്യമന്ത്രിയെ വെടി വയ്ക്കാനൊന്നും പറ്റില്ല അത് അറിയാം. മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയി. അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞതാണ്. പ്രധാനമന്ത്രി ആണെങ്കില്‍ പോലും അങ്ങനെ തന്നെ പറഞ്ഞു പോകുമായിരുന്നു എന്നും ഉഷ ജോര്‍ജ് പറഞ്ഞു. പി സി ജോര്‍ജിന്റെ ഭാഗത്തു നിന്ന് അത്തരമൊരു പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുണ്ട്. ഭര്‍ത്താവിനെ പീഡന കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് കേട്ടപ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായി. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ചാനലിന്റെ മുമ്പില്‍ പോലും വരാറില്ല. അന്നത്തെ അവസ്ഥയില്‍ വന്നുപോയതാണ്. കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തില്‍ പറഞ്ഞതാണ്’-ഉഷ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: usha george about saji cheriyan resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here