AKG Centre Attack: ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: കെ സുധാകരന്‍

എ കെ ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികളെ പത്ത് ദിവസമായിട്ടും കണ്ടെത്താത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടും പ്രതിയെ പിടിക്കാത്ത കേരളാ പൊലീസ് തികഞ്ഞ പരാജയമാണെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. സ്വന്തം ഓഫിസിന് നേരെ ആക്രമണം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തത് ഇ പി ജയരാജനാണെന്ന വിമര്‍ശനമാണ് കെ സുധാകരന്‍ ആവര്‍ത്തിക്കുന്നത്. ഇ പി ജയരാജനും പി ജെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. (AKG Centre Attack: Case should be filed against EP Jayarajan and PK Srimati says k sudhakaran)
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വഴിതിരിച്ചുവിടാന്‍ പിണറായി വിജയന്‍ എന്ത് നീചകൃത്യവും ചെയ്യുമെന്നും കേരളത്തെ കലാപഭൂമിയാക്കുമെന്നും കെ സുധാകരന്‍ ആഞ്ഞടിച്ചു. മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിന്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന് സത്യം അറിഞ്ഞേ തീരൂഎന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുധാകരന്‍ പറഞ്ഞു.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കിട്ടിയോ’?
പാതിരാക്ക് പുസ്തകം വായിച്ചിരുന്ന ശ്രീമതി ടീച്ചറെ പിടിച്ചു കുലുക്കിയ സംഭവം നടന്നിട്ട് ഇന്നേക്ക് പത്തു ദിവസം. പോലീസ് നായക്കും മുന്‍പേ ഇടതുമുന്നണി കണ്‍വീനര്‍ രണ്ട് സ്റ്റീല്‍ ബോംബുകളുടെ മണം പിടിച്ചിട്ട് ഇന്നേക്ക് പത്തു ദിവസം. എന്നിട്ടും ഇതുവരെ ആളെ ‘കിട്ടിയോ’?
സ്വന്തം ഓഫീസിന് മുന്നില്‍ ആളെ വിട്ട് ഏറു പടക്കം പൊട്ടിച്ച ബോംബ് നിര്‍മാണ വിദഗ്ദ്ധനും സിപിഎമ്മിലെ ‘സയന്റിസ്റ്റും ‘ ആയ കണ്‍വീനറുടെ പേരിലും,പച്ചക്കള്ളം നിര്‍ലജ്ജം കേരളത്തോട് വിളിച്ചു പറഞ്ഞ ശ്രീമതി ടീച്ചറുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കാന്‍ കേരളാ പോലീസ് തയ്യാറാകണം. ഇവരാണ് യഥാര്‍ത്ഥ കലാപകാരികള്‍. ഇവരാണ് യഥാര്‍ത്ഥ കള്ളന്മാര്‍.
സ്വന്തം മൂക്കിന്‍ കീഴില്‍ നടന്ന സംഭവത്തില്‍ CCTV ദൃശ്യങ്ങള്‍ ലഭ്യമായിട്ടും പ്രതിയെ പിടിക്കാനാകാത്ത കേരളാ പോലീസ് തികഞ്ഞ പരാജയമാണ്. കേരളത്തിന് മുഴുവന്‍ സത്യമറിയാവുന്ന കാര്യത്തില്‍ ഭരണകക്ഷിയെ ഭയന്ന് പോലീസ് കാണിച്ചുകൂട്ടുന്ന കാര്യങ്ങളൊക്കെയും ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇനിയും ഇതുപോലെ മുന്നോട്ട് പോയാല്‍, സിപിഎമ്മിലെ ചില നേതാക്കളെക്കാള്‍ വലിയ കോമാളികളായി കേരളാ പോലീസ് മുദ്രകുത്തപ്പെടും.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വഴിതിരിച്ചു വിടാന്‍ എന്തു നീചകൃത്യവും പിണറായി വിജയന്‍ ചെയ്യും. കേരളത്തെ കലാപ ഭൂമിയാക്കി ജനങ്ങളെ ചേരിതിരിച്ച് തമ്മില്‍ തല്ലിക്കും. മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിന്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന് സത്യം അറിഞ്ഞേ തീരൂ.
Story Highlights: AKG Centre Attack: Case should be filed against EP Jayarajan and PK Srimati says k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here