ആരെ പിന്തുണക്കുന്നു എന്നതിനല്ല; എന്തിന് പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റ് പ്രാമുഖ്യം; സീതാറാം യെച്ചൂരി

രാജ്യത്ത് ബിജെപി ആര്‍എസ്എസ് വിരുദ്ധ ശക്തികളെ വിപുലീകരിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരെ പിന്തുണക്കുന്നു എന്നതിനല്ല, എന്തിന് വേണ്ടി പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിര്‍ത്തുന്നതിനായി ശക്തമായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ജ്യോതി ബസു അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.(communists give priority to what they support seetharam yechury )
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
ആരെ പിന്തുണക്കുന്നു എന്നതിനല്ല, എന്തിന് വേണ്ടി പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും പ്രാമുഖ്യം നല്‍കുന്നത്.രാജ്യത്ത് ബിജെപി ആര്‍എസ്എസ് വിരുദ്ധ ശക്തികളെ വിപുലീകരിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യമാണ്. എങ്കില്‍ മാത്രമേ ഭരണഘടനയേയും അതിന്റെ അടിത്തറയും ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂ.
‘ഭാവിയില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമായ തീരുമാനങ്ങളാണ് ജ്യോതി ബസുവിനെ പോലുള്ള നേതാക്കള്‍ അടിയന്തിര സാഹചര്യങ്ങളില്‍ കൈക്കൊണ്ടിട്ടുള്ളത്. നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ ഭരണത്തില്‍ വന്ന ശേഷം യുഎപിഎ ചുമത്തിയ കേസുകളില്‍ 70 ശതമാനമാണ് വര്‍ധന. അതിന് മുന്‍പ് രണ്ട് ശതമാനം മാത്രമായിരുന്നു നിരക്കെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Story Highlights: communists give priority to what they support seetharam yechury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here