‘ജനങ്ങളുടെ ആവശ്യങ്ങൾക്കായി മുന്നിൽ നിന്ന് നയിക്കും’; ശ്രീലങ്കൻ നേതൃപദവി ഏറ്റെടുക്കാൻ ഇല്ലെന്ന് സനത് ജയസൂര്യ ട്വന്റിഫോറിനോട്

ജനങ്ങൾ അവരുടെ ശക്തി തെളിയിച്ചെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. നേതൃപദവി ഏറ്റെടുക്കാൻ ഇല്ലെന്ന് ജയസൂര്യ ട്വന്റിഫോറിനോട് പറഞ്ഞു. ശ്രീലങ്കൻ പ്രസിഡന്റിന് രാജിവയ്ക്കാതെ വേറെയൊരു വഴിയുമില്ല. പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രാജ്യം ഇതുപോലെ ഒന്നിക്കുന്നത് തന്റെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു.(i am with srilankan people always sanath jayasurya)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
അടുത്ത പ്രസിഡന്റ് ആര് ആകണം എന്നത് ജനങ്ങൾ തീരുമാനിക്കുമെന്ന് സനത് ജയസൂര്യ ട്വന്റി ഫോറിനോട് പറഞ്ഞു.തെറ്റുകൾ അവർത്തിക്കാതെ രാജ്യത്തിന് വേണ്ടിയും ജനങ്ങൾക്കുവേണ്ടിയും പോരാടുന്ന നേതാവിനെയാകും ജനങ്ങൾ തെരഞ്ഞെടുക്കുക. രാഷ്ട്രീയത്തിലേക്ക് വരാൻ ഞാൻ താത്പര്യപ്പെടുന്നില്ല പക്ഷെ ശ്രീലങ്കയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി മുന്നിൽ തന്നെ ഉണ്ടാകും.
അതേസമയം ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമെന്ന് പറഞ്ഞ സനത് ജയസൂര്യ. തെരുവിലറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് പിന്തുണ അറിയിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്ക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു. ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു.
ശ്രീലങ്ക- ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ പ്രതിഷേധം നടന്നു. പ്രതിഷേധവുമായി കാണികൾ എത്തി. ഗാലെ സ്‌റ്റേഡിയത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര കൊളംബോയിലെ പ്രതിഷേധത്തിന്റെ ഒരു വിഡിയോ പങ്കുവച്ചു: “ഇത് ഞങ്ങളുടെ ഭാവിക്കുവേണ്ടിയാണ്.” എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
Story Highlights: i am with srilankan people always sanath jayasurya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here