Advertisement

ഗോവ കോൺഗ്രസിൽ പ്രതിസന്ധി; പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ച് ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍

July 10, 2022
Google News 2 minutes Read

സംസ്ഥാനത്ത് തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗോവയിലെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവർ ബിജെപിയിൽ ചേർന്നേക്കും എന്ന് വിവരങ്ങളുണ്ട്. ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ പാർട്ടി യോഗം ബഹിഷ്‌കരിച്ചത്. നിലവിൽ 40 അംഗ നിയമസഭയിൽ ബിജെപിയ്‌ക്ക് 25 സീറ്റും കോൺഗ്രസ് സഖ്യത്തിന് 11 സീറ്റുമാണുള്ളത്.(7goa congress mlas skip party meet)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

നാല് എംഎല്‍എമാര്‍ മാത്രമാണ് യോഗത്തിനെത്തിയത്. പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ബലപ്പെട്ടതിനിടെയാണ് നേതൃത്വം യോഗം വിളിച്ചത്. യോഗത്തിനെത്തിയില്ലെങ്കിലും എംഎൽഎമാരെല്ലാം ഒപ്പമുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ബിജെപി എംഎൽഎമാരെ വേട്ടയാടാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു ആരോപിച്ചു.

Story Highlights: 7goa congress mlas skip party meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here