Advertisement

വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന കുട്ടിയെ ബക്കറ്റിൽ മുക്കികൊല്ലാൻ ശ്രമം

July 10, 2022
Google News 2 minutes Read

വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന ഏഴു വയസുകാരിയെ കൊല്ലാൻ ശ്രമം. കൊച്ചി അയ്യപ്പൻകാവിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയും തൃശൂർ ഒല്ലൂർ വിഎംവി അനാഥാലയത്തിലെ അന്തേവാസിയുമായ അബൂബക്കർ സിദ്ധിഖ്(27)ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പൻകാവിൽ വാടകയ്ക്ക് താമസിക്കുന്ന തെലങ്കാന സ്വദേശിനിയുടെ ഏഴ് വയസുകാരിയായ മകളെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മയും 12 വയസുകാരിയായ സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

യുവതിയും മൂത്ത മകളും വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോളാണ് സംഭവം. അക്രമി പാഞ്ഞടുത്തു വരുന്നതു കണ്ട് യുവതി 12 വയസുകാരിയായ മൂത്ത മകളെയും കൂടി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ഇതോടെ അക്രമി വീടിനുള്ളിലേക്ക് കയറി. അകത്ത് ഉറങ്ങിക്കിടന്ന ഇളയമകൾ അമ്മയുടെ കരച്ചിൽകേട്ട് എഴുന്നേറ്റ് അലറിക്കരഞ്ഞു. ഇതോടെ അബൂബക്കർ കുട്ടി കിടന്ന മുറിയിൽ കയറി വാതിലടച്ചു. പിന്നീട് കുട്ടിയെ വലിച്ചിഴച്ച് കുളിമുറിയിലെത്തിച്ച് ബക്കറ്റിൽ പലതവണ തല മുക്കിപ്പിടിച്ചു.

അബൂബക്കറിന്റെ കൈയിൽ കുട്ടി ശക്തിയായി കടിച്ചതോടെ ഇയാൾ പിടിവിട്ടു. എന്നാൽ കുട്ടിയുടെ ബോധം അപ്പോഴേക്കും പോയിരുന്നു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അബൂബക്കർ വാതിൽ തുറന്ന് പുറത്തു വന്നു. നാട്ടുകാർ ഇയാളെ തടഞ്ഞു വെച്ചു. പൊലീസ് എത്തി അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഇയാൾ വീട്ടിൽ കയറി ആക്രമണം നടത്തിയത്. കഴുത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.

Story Highlights: An attempt was made to break into the house and drown the sleeping child in a bucket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here